ഗുരുവായൂര്‍: ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നഗരസഭ സംഘടിപ്പിച്ചിട്ടുള്ള പുഷ്പോത്സവവും നിശാഗന്ധി സർഗോത്സവവും തുടങ്ങി. പുഷ്പോത്സവം കെ.വി. അബ്ദുൽ ഖാദർ എം.എൽ.എയും സർഗോത്സവം നടൻ ദേവനും ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ വി.എസ്. രേവതി അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ കെ.പി. വിനോദ്, സ്ഥിരം സമിതി അധ്യക്ഷരായ നിർമല കേരളൻ, ടി.എസ്. ഷെനിൽ, കെ.വി. വിവിധ്, എം. രതി, ഷൈലജ ദേവൻ, മുൻ ചെയർമാൻ ടി.ടി. ശിവദാസൻ, കൗൺസിലർമാരായ എ.പി. ബാബു, ശോഭ ഹരിനാരായണൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മുഹമ്മദ് ബഷീർ, മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ടി.എൻ. മുരളി, ജോഫി കുര്യൻ, ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജി.കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.