പേരാമംഗലം: പ്രളയത്തിൽ വീട് തകർന്നവർക്കുള്ള സഹായമായ കെ.പി.സി.സിയുടെ ആയിരം വീട് പദ്ധതിയിലേക്ക് കൈപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമാഹരിച്ച തുക മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൈമാറി. കൈപ്പറമ്പ് പഞ്ചായത്തിലെ പത്താം വാർഡിൽ വീട് പൂർണമായി നഷ്ടപ്പെട്ട എടത്തറ കുറിയേടത്ത് അശോകെൻറ കുടുംബത്തിനാണ് കൈമാറിയത്. അഞ്ച് ലക്ഷം രൂപയാണ് സഹായം നൽകിയത്. അനിൽ അക്കര എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.എ. മാധവൻ, യു.ഡി.എഫ് ചെയർമാൻ ജോസഫ് ചാലിശേരി, ഒ. അബ്ദുറഹിമാൻകുട്ടി, ഡി.സി.സി വൈസ് പ്രസിഡൻറ് രാജേന്ദ്രൻ അരങ്ങത്ത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജിമ്മി ചൂണ്ടൽ, ഡി.സി.സി സെക്രട്ടറി പി.എ. ശേഖരൻ, കെ. അജിത്കുമാർ, എം.എ. രാമകൃഷ്ണൻ, എൻ.ആർ. സതീശൻ, ജിജോ കുരിയൻ, ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി എ.ടി. ജോസ്, ജില്ല പഞ്ചായത്ത് അംഗം അജിത കൃഷ്ണൻ, കൈപ്പറമ്പ് മണ്ഡലം പ്രസിഡൻറ് വിപിൻ വടേരിയാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.