തൃശൂർ: ഒാൾ കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (എ.െക.ആർ.ആർ.ഡി.എ) സംസ്ഥാന സമ്മേളനം മാർച്ച് 21ന് തിരുവനന്തപുരത്ത ് നടത്തുവാൻ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. റേഷൻകടക്കാർക്ക് കൃത്യമായി റേഷൻ സാധനങ്ങൾ തൂക്കം നൽകുവാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. താൽക്കാലിക റേഷൻകടകളിലെ െസയിൽസ്മാൻമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, റേഷൻകടകളെ നവീകരിക്കുന്നതിന് അനുവദിച്ച തുക വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ചർച്ച ചെയ്തു. സംസ്ഥാന പ്രസിഡൻറ് ജോണിനെല്ലൂർ ഉദ്ഘാടനം ചെയ്തു. മോഹൻപിള്ള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, അബു, ജോൺസൻ വിളവിനാൽ, െസബാസ്റ്റ്യൻ ചൂണ്ടൽ, മുട്ടത്തറ ഗോപകുമാർ, എം.ജി. രാമാനുജൻ, പി.ഡി. പോൾ, നൗഷാദ് പാറേക്കാടൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.