ശബ്്ദമില്ലാത്തവ‍െൻറ ശബ്്ദമായിരുന്നു തുപ്പേട്ടൻ -കുമ്മനം

ചെറുതുരുത്തി: അടിസ്ഥാന വർഗത്തി​െൻറ ഉയർച്ചക്കു വേണ്ടി തൂലിക ചലിപ്പിച്ച വ്യക്തിത്വമായിരുന്നു അന്തരിച്ച നാടക പ ്രവർത്തകൻ തുപ്പേട്ടനെന്ന് മിസോറം ഗവർണർ കുമ്മനം രാജശേഖരൻ. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറാനും അദ്ദേഹത്തിനു കഴിഞ്ഞുവെന്ന് കുമ്മനം അഭിപ്രായപ്പെട്ടു. പാഞ്ഞാൾ ഗ്രാമീണ വായനശാല സംഘടിപ്പിച്ച തുപ്പേട്ടൻ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു കുമ്മനം. യു.ആർ. പ്രദീപ് എം.എൽ.എ, മുൻ സ്പീക്കർ കെ. രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡൻറ് രാജൻ വെട്ടത്ത്, പഞ്ചായത്തംഗം ഗീതാരാമചന്ദ്രൻ, കവയത്രി കെ.പി. ഷൈലജ, എൻ.എസ്. ജെയിംസ്, വിജയാനന്ദ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.