റോഡ് റോളർ വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; ഡ്രൈവർക്ക്​ പരിക്ക്

കുന്നംകുളം: നിയന്ത്രണംവിട്ട റോഡ് റോളർ വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. ഡ്രൈവർക്ക് പരിക്ക്. തമിഴ്നാട് സ്വദേശിയും മലപ്പുറത്ത് താമസക്കാരനുമായ ഈനാശു മുത്തുവിനാണ് (44) കാലിൽ പരിക്കേറ്റത്. ആർത്താറ്റ് നെയ്യൻ വീട്ടിൽ എജിയുടെ വീട്ടിലേക്കാണ് റോഡ് റോളർ ഇടിച്ചു കയറിയത്. വീട്ടുമതിൽ തകർത്ത് മുറ്റത്തേക്ക് കയറിയ റോഡ് റോളർ കാറിൽ ഇടിച്ചു. കാർ ഭാഗികമായി തകർന്നു. സമീപത്തെ മാവിൽ ഇടിച്ചാണ് റോഡ് റോളർ നിന്നത്. ഞായറാഴ്ച രാവിലെ ഏഴോടെ ആർത്താറ്റ് ഇറക്കത്തായിരുന്നു അപകടം. ഗുരുവായൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു റോഡ് റോളർ. അൻസാർ കോളജ് കലാമാമാങ്കത്തിന് തിരശ്ശീലവീണു പെരുമ്പിലാവ്: അൻസാർ െട്രയിനിങ് കോളജിൽ നടന്ന 'നിപുണ 2K19' ഫൈൻ ആർട്സ് മത്സരാഘോഷങ്ങൾക്ക് തിരശ്ശീലവീണു. മിമിക്രി താരം കലാഭവൻ അശ്റഫ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. കോളജ് യൂനിയൻ ചെയർപേഴ്സൻ കെ.എ. അസ്മാബി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. മഹമൂദ് ശിഹാബ്, അൻസാരി ചാരിറ്റബ്ൾ ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഷാജു മുഹമ്മദുണ്ണി, സ്റ്റാഫ് അഡ്വൈസർ സക്കീർ ഹുസൈൻ, സ്റ്റാഫ് സെക്രട്ടറി ടി.വി. രാധിക, യൂനിയൻ മുൻ ചെയർപേഴ്സൻ ജിൻറു ജോജു, യു.യു.സി സന ബക്കർ എന്നിവർ സംസാരിച്ചു. ഫൈൻ ആർട്സ് അഡ്വൈസർ ടി. പൂർണിമ സ്വാഗതവും ഫൈൻ ആർട്സ് സെക്രട്ടറി വി.എച്ച്. സൈനു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.