തൃശൂർ: പൊതുമേഖല സ്ഥാപനമായ ബി.എസ്.എൻ.എല്ലിനെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരേ ജീവനക്കാരുടെ സംഘടനകൾ ദേശവ്യാപകമായി പണിമുടക്കുന്നു. ബി.എസ്.എൻ.എല്ലിന് 4 ജി അനുവദിക്കുക, ടവർ സംരക്ഷണവും പരിപാലനവും പുറം കരാർ കൊടുക്കുന്നത് ഉപേക്ഷിക്കുക, ബി.എസ്.എൻ.എല്ലിെൻറ ഭൂവിനിയോഗ നയത്തിന് രൂപം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 18 മുതൽ 20 വരെ പണിമുടക്കുമെന്ന് ബി.എസ്.എൻ.എൽ ജീവനക്കാരുടെ സംഘടനകളുടെ പൊതുവേദിയായ എ.യു.എ.ബി നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൂന്നാം ശമ്പള പരിഷ്കരണം നടപ്പാക്കുക, പെൻഷൻ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും പണിമുടക്കിൽ ഉന്നയിക്കുന്നുണ്ട്. റിലയൻസ് പോലുള്ള കുത്തകകൾക്ക് വേണ്ടി കേന്ദ്രസർക്കാർ ബി.എസ്.എൻ.എല്ലിനെ തകർക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. ബി.എസ്.എൻ.എൽ രൂപവത്കരണ സമയത്ത് വാഗ്ദാനം െചയ്ത പ്രകാരമുള്ള സാമ്പത്തിക സഹായം അനുവദിക്കാതെയും വികസനത്തിന് ബാങ്ക് ലോൺ എടുക്കാൻ അനുമതി നൽകാതെയും മോദി സർക്കാർ ഇൗ പൊതുമേഖല സ്ഥാപനത്തെ ശ്വാസം മുട്ടിച്ച് കൊല്ലുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി. എ.യു.എ.ബി ഭാരവാഹികളായ എ.സി. ഷാജി, പി.ആർ. ശങ്കരനാരായണൻ, എ.വി. സേവ്യർ, ഗിരിജാവല്ലഭൻ, കെ.വി. ബൈജുരാജ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.