ചാവക്കാട്: മണത്തല ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മികച്ച വിദ്യാര്‍ഥികള്‍ക്ക് ചാവക്കാട് പ്രവാസി ഫോറം ഏര്‍പ്പെ ടുത്തിയ അവാര്‍ഡുകള്‍ വിതരണം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എ.സി. ആനന്ദന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.കെ. അബ്ദുൽ കലാം അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ.വി. അനില്‍കുമാര്‍, പ്രിന്‍സിപ്പൽ പി.പി. മറിയക്കുട്ടി, പ്രവാസി ഫോറം രക്ഷാധികാരി എ.എസ്. വിജയന്‍, പ്രസിഡൻറ് പി.വി. അബ്ദു, ട്രഷറര്‍ ചന്ദ്രന്‍, എ.കെ. നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയതിന് ഹെഡ്മാസ്റ്റര്‍ കെ.വി. അനില്‍കുമാറിനെയും കൃഷി വകുപ്പിെൻറ അവാര്‍ഡ് നേടിയ അധ്യാപകന്‍ എ.എസ്. രാജുവിനെയും ആദരിച്ചു. ലഹരിവിമുക്ത തീരം ലക്ഷ്യമിട്ട് സൈക്കിള്‍ റാലി ചാവക്കാട്: ലഹരിമുക്ത ജീവിതത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ഥികള്‍ സൈക്കിള്‍ റാലി നടത്തി. എടക്കഴിയൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും ആര്‍.പി. മുഹമ്മദ് മെമ്മോറിയല്‍ യു.പി സ്‌കൂളിലെയും വിദ്യാർഥികളാണ് സൈക്കിള്‍ റാലിയില്‍ പങ്കെടുത്തത്. ആര്‍.പി. മൊയ്തുട്ടി ഫൗണ്ടേഷന്‍ ഹെല്‍ത്ത് ക്ലബ്ബും പൊലീസും എക്‌സൈസ് വകുപ്പും സഹകരിച്ചാണ് ലഹരിവിമുക്ത തീരം എന്ന പേരില്‍ സൈക്കിള്‍ റാലി നടത്തിയത്. ചാവക്കാട് ബസ് സ്റ്റാന്‍ഡില്‍നിന്ന് ആരംഭിച്ച് എടക്കഴിയൂര്‍ ആര്‍.പി. മൊയ്തുട്ടി നഗറില്‍ സമാപിച്ച റാലി ചാവക്കാട് എസ്.െഎ കെ.ജി. ജയപ്രദീപ് ഫ്ലാഗ് ഓഫ് ചെയ്തു. സമാപനയോഗം എക്‌സൈസ് അസിസ്റ്റൻറ് കമീഷണര്‍ ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സജിത്ത് അധ്യക്ഷത വഹിച്ചു. മാനേജര്‍ ഡോക്ടര്‍ അബ്ദുല്‍ ഹക്കീം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരായ ബൈജു, ലിറ്റി, ജൂലി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.