തൃശൂര്‍: വനിത കമീഷന് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തിയ മധ്യവയസ്കനെ അധ്യക്ഷ എം.സി. ജോസഫൈന്‍ പുറത്താക്കി. ചൊവ്വാ ഴ്ച തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന മെഗാ അദാലത്തിലാണ് സംഭവം. സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ ഇയാൾക്കെതിരെ തെളിവുകൾ പരാതിക്കാരി നിരത്തിയപ്പോൾ ആരോപിതനായ ബ്രോക്കർ എഴുന്നേറ്റുനിന്ന് ഷര്‍ട്ടിെൻറ മുന്‍ഭാഗം തുറന്ന് പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഒരു ബട്ടണ്‍ തുറന്നപ്പോള്‍തന്നെ വനിത കമീഷന്‍ അംഗങ്ങള്‍ താക്കീത് നല്‍കി. ഇത് അവഗണിച്ച് ശരീര പ്രദര്‍ശനം തുടർന്നതോടെ 'ഇറങ്ങിപ്പോകൂ' എന്ന് ശകാരിച്ച് ഇയാളെ പുറത്താക്കുകയായിരുന്നു. വനിത കമീഷന്‍ ഡയറക്ടര്‍ വി.യു. കുര്യാക്കോസ്, അംഗങ്ങളായ ഇ.എം. രാധ, അഡ്വ. ഷിജി ശിവജി എന്നിവരടങ്ങിയ കമീഷന് മുന്നിലായിരുന്നു സംഭവം. ഇയാള്‍ക്കെതിരെ പരാതി നല്‍കുമെന്ന് എം.സി. ജോസഫൈന്‍ പറഞ്ഞു. 'ബോഡി ഷെയ്മിങ്' ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ വനിത കമീഷന് മുന്നില്‍ പോലും ശരീര പ്രദർശനം നടത്താൻ ധൈര്യം കാണിച്ചത് ഗൗരവമായി കാണുന്നു. ഒരു സ്ത്രീയോടും ഇപ്രകാരം പ്രവര്‍ത്തിക്കാതിരിക്കാന്‍ തക്ക നടപടിയെടുക്കാനാണ് ഉദ്ദേശിച്ചതെന്നും അധ്യക്ഷ പറഞ്ഞു. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തും. ചെന്ത്രാപ്പിന്നിയില്‍ സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെ കബളിപ്പിച്ചതിനാണ് ഇയാളെ അദാലത്തില്‍ വരുത്തിയത്. സ്ഥലം ഉടമയായ സ്ത്രീയില്‍നിന്നും ഇയാൾ 55,000 രൂപ കൈവശപ്പെടുത്തിെയന്നാണ് പരാതി. ഇക്കാര്യം ഇയാൾ കമീഷന് മുന്നിൽ നിഷേധിച്ചപ്പോൾ പരാതിക്കാർ കേസ് രജിസ്റ്റർ ചെയ്തതിെൻറ തെളിവുകള്‍ കാണിച്ചതോടെയാണ് ശരീരപ്രദര്‍ശനത്തിന് മുതിര്‍ന്നത്. സ്ഥലം മൂന്ന് മാസത്തിനകം രജിസ്റ്റർ ചെയ്യാന്‍ പരാതിക്കാരിക്ക് കമീഷന്‍ നിര്‍ദേശം നല്‍കി. സപ്ലൈകോ അനധികൃത നിയമനത്തിൽ താൽക്കാലിക ജീവനക്കാരികളെ അഴിമതിക്കാരെന്ന് അധിക്ഷേപിച്ച സാമൂഹിക പ്രവർത്തകനെതിരെ മാനനഷ്ടത്തിന് കേസ് നൽകാൻ കമീഷൻ നിർദേശിച്ചു. ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നതിന് പകരം ജീവനക്കാരികളെ അഴിമതിക്കാരെന്ന് പറഞ്ഞ് വിജിലൻസിന് പരാതി നൽകുകയായിരുന്നു. എൽ.െഎ.സി ഏജൻറ്സ് കോഓപറേറ്റിവ് സൊസൈറ്റിയില്‍ നിക്ഷേപിച്ച എട്ട് ലക്ഷം രൂപ തിരിച്ച് കിട്ടിയില്ലെന്ന യുവതിയുടെ പരാതിയില്‍ കേസില്‍ കക്ഷിചേരാന്‍ കമീഷന്‍ യുവതിയോട് ആവശ്യപ്പെട്ടു. വിവിധ നിക്ഷേപകര്‍ക്കായി സൊസൈറ്റി ആറ് കോടി നല്‍കാനുണ്ടെന്നും പരാതിയുണ്ട്. സൊസൈറ്റി പ്രസിഡൻറിനെ കമീഷന്‍ വിളിച്ചുവരുത്തി. മെഗാ അദാലത്തിെൻറ ആദ്യ ദിവസം 100 പരാതികളാണ് പരിഗണനക്ക് വന്നത്. ഇതില്‍ 20 എണ്ണം തീര്‍പ്പാക്കി. 69 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കാന്‍ മാറ്റി. 11 കേസുകള്‍ വിവിധ വകുപ്പുകളില്‍നിന്നുള്ള അഭിപ്രായം തേടാൻ മാറ്റി. അദാലത്ത് ബുധനാഴ്ച തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.