ലക്ഷ്യം കാണാതെ ഡി.ജി.പിയുടെ സർക്കുലറുകൾ

തൃശൂർ: സേനയെ ശക്തമാക്കാനും സേനാംഗങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനുമായി ഡി.ജി.പി ഇറക്കുന്ന സർക്കുലറുകൾ ഉദ ്യോഗസ്ഥർ അവഗണിക്കുന്നു. ശിക്ഷാ നടപടികൾ നേരിട്ടവരോട് സ്വീകരിക്കേണ്ട സമീപനവും ചുമതല നിർവഹിക്കാതെ മാറി നടക്കുന്നവരെ 'പിടികൂടേണ്ടതും' സംബന്ധിച്ച സർക്കുലറുകളാണ് ഒരു നടപടികളുമില്ലാതെ പ്രഹസനമായത്. അഞ്ച് വർഷം ഒരേ സ്റ്റേഷനിലോ ഓഫിസിലോ പ്രവർത്തിക്കുന്നവരെ മാറ്റണമെന്നും പൊലീസ് സഹകരണ സംഘങ്ങൾ പോലുള്ള ഇടങ്ങളിൽ സമയം െചലവഴിക്കുന്നവർക്ക് സേനയിൽ ഡ്യൂട്ടി നൽകണമെന്നും ഡി.ജി.പി നിർദേശിച്ചിരുന്നു. നടപടി നേരിട്ടവർക്ക് സ്ഥാനക്കയറ്റം നൽകുന്നതും വിലക്കിയിരുന്നു. ഡി.ജി.പി കഴിഞ്ഞ ആറ് മാസമായി ഇറക്കിയ സർക്കുലറുകളിൽ അധികവും ബന്ധപ്പെട്ടവർ പാലിച്ചിട്ടില്ല. പൊലീസ് സഹകരണ സംഘം ഭരണസമിതി അംഗങ്ങളുടെ പേരിൽ ചുമതല നിർവഹിക്കാതെ മാറിനിൽക്കുന്നവരോട് ഉടൻ ജോലിയിൽ പ്രവേശിക്കാൻ മാസങ്ങൾക്ക് മുമ്പാണ് ഡി.ജി.പി നിർദേശിച്ചത്. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് അസോസിയേഷൻ നേതാവായിരുന്ന ആൾ അടക്കമുള്ളവർ പൊലീസ് സഹകരണ സംഘം ഡയറക്ടർമാരാണ്. ഇവിടെ ആവശ്യത്തിന് ജീവനക്കാരില്ലെന്നാണ് ഡി.ജി.പിയുടെ നിർദേശത്തിന് മറുപടി നൽകിയത്. ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കാനും പൊലീസുകാർ ചുമതലയിൽ പ്രവേശിക്കാനുമായിരുന്നു ഡി.ജി.പിയുടെ നിർദേശം. എന്നാൽ അത് ചെവിക്കൊണ്ടില്ല. നടപടി നേരിട്ടവർക്ക് സ്ഥാനക്കയറ്റം നൽകരുതെന്ന നിർദേശം തൃശൂർ സിറ്റി പൊലീസ് കമീഷണർതന്നെ തള്ളിയത്രെ. നടപടി നേരിട്ട പൊലീസ് അസോസിേയഷൻ നേതാവിന് സീനിയർ സി.പി.ഒ ആയി സ്ഥാനക്കയറ്റം നൽകി കഴിഞ്ഞ ദിവസം ഉത്തരവിറങ്ങി. ഇതുമായി ബന്ധപ്പെട്ട സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് അവഗണിച്ചായിരുന്നു നടപടി. അഞ്ച് വർഷം കഴിഞ്ഞവരെ മാറ്റണമെന്ന സർക്കുലർ കണ്ട ഭാവമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.