കാറപകടം: അഞ്ച് പേർക്ക് പരിക്ക്

attn plkd വടക്കാഞ്ചേരി: തൃശൂർ- ഷൊർണൂർ സംസ്ഥാന പാതയിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് സമീപം കാറുകൾ അപകടത്തിൽപ്പെട്ട് അഞ്ചുപേർക്ക് പരിക്കേറ്റു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി രാംദാസ് (44), ഭാര്യ റെജി (38), കോയമ്പത്തൂർ സ്വദേശി കൃഷ്ണകുമാർ (66), ഭാര്യ ബേബിഗിരിജ (62), മകൾ രജിത എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൊർണൂർ ഭാഗത്തേക്ക് പോയ കൃഷ്ണകുമാർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിച്ചു മറിയുകയായിരുന്നു. പിന്നാലെ വന്ന രാംദാസ് ഒാടിച്ച കാർ ഇതേ വാഹനത്തിൽ ഇടിക്കുകയായിരുന്നു. സമീപത്തെ ഇലക്ട്രിക് പോസ്റ്റും തകർന്നിട്ടുണ്ട്. വടക്കാഞ്ചേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.