ഇടംകൈയാൽ വരഞ്ഞിട്ട പുനരുജ്ജീവനം പ്രദർശനം തുടങ്ങി

തൃശൂർ: ശിൽപിയും ചിത്രകാരനുമായ സി.ആർ. വിൻസ​െൻറി​െൻറ 'പുനരുജ്ജീവനം' ചിത്രപ്രദർശനം ബാനർജി ക്ലബിൽ കലക്ടർ ടി.വി. അനുപമ ഉദ്ഘാടനം ചെയ്തു. വീഴ്ചയിൽ വലതുവശം തളർന്നതിനുശേഷം മൂന്ന് വർഷം കൊണ്ട് ഇടംകൈകൊണ്ട് വരച്ച ചിത്രങ്ങളാണ് മൂന്നുദിവസങ്ങളിലുള്ള പ്രദർശനത്തിലുള്ളത്. ബാനർജി ക്ലബ് പ്രസിഡൻറ് ജോസ് ആലുക്ക അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇഗ്നി മാത്യു, പ്രഫ. വി.എ. വർഗീസ്, ഫാ. ഡോ. പോൾ കാട്ടൂക്കാരൻ, എൻ.ബി. ലത ദേവി, ഒ.എഫ്. ജോയ്, റോയ് ടി. ചുങ്കത്ത് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.