തൃശൂർ: മോട്ടോർ വാഹന വകുപ്പിെൻറ ചട്ടങ്ങൾ മറികടന്ന് ബസുകൾ സർവിസ് നടത്തുന്നതായി പരാതി. സ്വകാര്യ ബസുകളിലെ സീറ്റ ുകളിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നീളവും വീതിയും സീറ്റുകൾ തമ്മിലുള്ള അകലവും കുറക്കുന്നുണ്ടെന്ന് പൊതുപ്രവർത്തകനായ ജോർജ് ടെന്നി വാടാനപ്പള്ളി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. രണ്ട് പേർക്ക് ഇരിക്കാവുന്ന സീറ്റുകളിൽ ഇത്തരത്തിൽ 15 സെൻറി മീറ്ററിെൻറ കുറവ് വരുത്തുന്നു. സ്ത്രീകൾക്ക് അമിത സംവരണം ഏർപ്പെടുത്തുന്നു. ടൂൾ ബോക്സുകൾ സ്റ്റിക്കർ പതിച്ച് സീറ്റെന്ന പേരിൽ സ്ത്രീ സംവരണത്തിൽ ഉൾപ്പെടുത്തുന്നതും നിയമ ലംഘനമാണ്. കൂടുതൽ ആളുകളെ കയറ്റാനായി സീറ്റുകൾ അഴിച്ചുവെക്കാറുണ്ട്. ഒരേ റൂട്ടിൽ ഒരേ ലക്ഷ്യത്തിലേക്ക് മിനിറ്റുകളുടെ മാത്രം വ്യത്യാസത്തിൽ പെർമിറ്റ് അനുവദിക്കുന്നതുമൂലം ബസുകളുടെ മത്സരയോട്ടം പതിവായി. ഞായറാഴ്ചകളിലും കലക്ഷൻ കുറവുള്ള ദിവസങ്ങളിലും ട്രിപ്പ് മുടക്കം വരുത്തുന്നുണ്ട്. കണ്ടക്ടർമാർക്ക് ലൈസൻസോ യൂനിഫോമോ ഇല്ലെങ്കിലും നടപടി സ്വീകരിക്കുന്നില്ല. മോട്ടോർവാഹന നിയമ പ്രകാരം ബസുകളിൽ ടി.വി, കാമറ, സ്പീക്കർ എന്നിവ ഘടിപ്പിക്കാൻ അനുവാദമില്ലാതിരുന്നിട്ടും മിക്ക ബസുകളിലും ഇവയെല്ലാം നിർബാധം ഉപയോഗിക്കുന്നുണ്ടെന്നും ജോർജ് ടെന്നി ആരോപിച്ചു. ഇതിനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉചിതനടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമീഷൻ മോട്ടോർ വാഹന വകുപ്പിന് ഉത്തരവ് നൽകിയിട്ടും നടപടിയുമുണ്ടായില്ലെന്ന് ജോർജ് ടെന്നി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.