എരുമപ്പെട്ടി ഹെല്‍ത്ത് സെൻറര്‍ വികസനത്തിന് 7.20 കോടി

കുന്നംകുളം: എരുമപ്പെട്ടി കമ്യൂണിറ്റി ഹെല്‍ത്ത് സ​െൻററി​െൻറ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 7.20 കോടിയുടെ നബാര്‍ ഡ് ധനസഹായം അനുവദിച്ച് ഉത്തരവായി. ആശുപത്രിയെ ആധുനികവത്കരിക്കാനുള്ള ശ്രമം നബാര്‍ഡ് ധനസഹായത്തിലൂടെ സാധ്യമാകുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു. ഇൗ ധനസഹായം ഉപയോഗിച്ച് മൂന്ന് നിലകളുള്ള കെട്ടിടം നിര്‍മിക്കും. ആധുനിക സൗകര്യങ്ങളോടു കൂടിയ ഓപറേഷന്‍ തിയറ്റര്‍, ലാബ്, ഫാര്‍മസി, രോഗികളെ കിടത്തി പരിചരിക്കുന്ന വാര്‍ഡ്, തീവ്ര പരിചരണവിഭാഗം, പ്രതിരോധ കുത്തിവെപ്പിനുള്ള മുറി, കിടത്തി ചികിത്സക്കുള്ള സ്ത്രീ-പുരുഷ വാര്‍ഡുകള്‍, ശുചിമുറികൾ അടക്കമുള്ള അനുബന്ധ സൗകര്യങ്ങള്‍ എന്നിവയാണ് കെട്ടിടത്തിൽ ഒരുക്കുക. കൂടാതെ ആശുപത്രി ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമുള്ള പ്രത്യേക ക്വാര്‍ട്ടേഴ്സുകളും നിര്‍മിക്കും. സമുച്ചയം പൂര്‍ത്തിയാകുന്നതോടെ എരുമപ്പെട്ടി, കടങ്ങോട്, വേലൂര്‍ പഞ്ചായത്തുകളിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് മികച്ച രീതിയിലുള്ള ചികിത്സസൗകര്യം ലഭ്യമാകും. പദ്ധതിക്കാവശ്യമായ സാങ്കേതികാനുമതിയും ടെൻഡര്‍നടപടികളും വേഗത്തിലാക്കി നിര്‍മാണപ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.