ഗുരുവായൂർ: അർബൻ ബാങ്ക് ചെയർമാൻ സ്ഥാനത്തേക്ക് പി. യതീന്ദ്രദാസിനായി എ ഗ്രൂപ് പിടിമുറുക്കുന്നു. വ്യാഴാഴ്ചയാണ് ചെയർമാൻ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ്. കഴിഞ്ഞ ഭരണ സമിതിയിൽ യതീന്ദ്രദാസ് ആയിരുന്നു ചെയർമാനെങ്കിലും ഇത്തവണ ഐ ഗ്രൂപ് നേതാവായ കെ.പി.സി.സി ജനറൽ സെക്രട്ടറി വി. ബാലറാം ഭരണസമിതിയിലുള്ളതിനാൽ ചെയർമാൻ സ്ഥാനത്തേക്ക് അദ്ദേഹത്തിെൻറ പേര് ഉയർന്നിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ യതീന്ദ്രദാസ് അധ്യക്ഷ സ്ഥാനത്ത് തുടരുന്നതാണ് നല്ലതെന്ന് എ ഗ്രൂപ് ചൂണ്ടിക്കാണിക്കുന്നു. മുൻ എം.എൽ.എയും കെ.പി.സി.സി ജന. സെക്രട്ടറിയുമൊക്കെയായിട്ടും തെരഞ്ഞെടുപ്പിൽ യതീന്ദ്രദാസ്, കെ.പി. ഉദയൻ, ആേൻറാ തോമസ് എന്നീ കോൺഗ്രസുകാരേക്കാൾ കുറവ് വോട്ടാണ് ബാലറാമിന് ലഭിച്ചതെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. അതീവ നിർണായകമായ രാഷ്ട്രീയ സാഹചര്യത്തിൽ യതീന്ദ്രദാസ് ബാങ്കിെൻറ തലപ്പത്തുണ്ടാവുകയാണ് സുരക്ഷിതമെന്നും എ ഗ്രൂപ് പറയുന്നു. ഐ ഗ്രൂപ്പിൽ നിന്നും ഇതിന് പിന്തുണയും പ്രതീക്ഷിക്കുന്നുണ്ട്. ഭരണസമിതിയിൽ ഐക്ക് ഏഴും എക്ക് ആറും മുസ്ലിം ലീഗിന് രണ്ടും അംഗങ്ങളാണുള്ളത്. കഴിഞ്ഞ തവണ യതീന്ദ്രദാസിനെ ലീഗ് പിന്തുണച്ചിരുന്നു. യതീന്ദ്രദാസ് ചെയർമാനായാൽ ഐ ഗ്രൂപ്പിലെ കെ.പി. ഉദയനാവും വൈസ് ചെയർമാൻ. എന്നാൽ മുതിർന്ന നേതാവായ ബാലറാം ഭരണസമിതി അംഗമായിരിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പിൽ കെ.പി.സി.സി ഇടപെടുമെന്ന് കരുതുന്നു. അങ്ങനെ വന്നാൽ ബാലറാം ചെയർമാനാവുകയും എ ഗ്രൂപ്പിന് വൈസ് ചെയർമാൻ സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടതായും വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.