കായികാചാര്യൻ പി.കെ പരമേശ്വരരെ ആദരിച്ചു

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരി​െൻറ കായികാചാര്യൻ എന്നു വിശേഷിപ്പിക്കപ്പെട്ട പി.കെ. പരമേശ്വരനെ മുസ്രിസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രഥമ വി.കെ. രാജൻ സ്മാരക അവാർഡ് നൽകി ആദരിച്ചു. കളിക്കാരനും പരിശീലകനുമായ മാസ്റ്റർ 55 വർഷത്തിനിടയിൽ 80 ഓളം വോളിബാൾ പ്രതിഭകളെ വാർത്തെടുത്തു. അന്തർ ദേശീയ , ദേശീയ താരങ്ങളും ഉൾപ്പെടുന്നു. കൊടുങ്ങല്ലൂരിൽ നടന്ന 12 അഖിലേന്ത്യ വോളിബാൾ ടൂർണമ​െൻറിലും ഇദ്ദേഹത്തി​െൻറ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് മാസ്റ്റർ തുടക്കം കുറിച്ച അവിധക്കാല വോളി ക്യാമ്പ് ഇന്നും സജീവമാണ്. നിരവധി കുട്ടികളാണ് ക്യാമ്പിൽ പരിശീലനത്തിന് എത്തുന്നത്. ഇൻറർ സ്റ്റേറ്റ് സ്കൂൾ വോളിബാൾ കോർട്ടിൽ നടന്ന ചടങ്ങിൽ വി.ആർ. സുനിൽ കുമാർ എം.എൽ.എ പരമേശ്വരന് വി.കെ. രാജൻ സ്മാരക അവാർഡ് സമർപ്പിച്ചു. നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ, കെ.എസ്. കൈസാബ്, പി.എൻ. രാമദാസ്, വി.ജി. ഉണ്ണികൃഷ്ണൻ, ജി.എസ്. സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.