കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിൽ മൊബൈൽ ബാങ്കിങ്​

കൊടുങ്ങല്ലൂർ: ടൗൺ സഹകരണ ബാങ്കിൽ ആരംഭിച്ച മൊബൈൽ ബാങ്കിങ് സംവിധാനം തുടങ്ങി. ഇടപാടുകാർക്ക് മൊബൈലിലൂടെ ബാങ്ക് ഇടപാടുകൾ നടത്താം. മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് 24 മണിക്കൂറും പണം ട്രാൻസ്ഫർ ചെയ്യാം. എ.ടി.എം കാർഡുകളിലെ സുരക്ഷ ഉറപ്പ് വരുത്താനും ബ്ലോക്ക് ചെയ്യാനും, അൺബ്ലോക്ക് ചെയ്യാനും ചെക്ക് ബുക്കിന് അപേക്ഷിക്കാനും സാധിക്കും.വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ കെ.ജി. ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ മുഖ്യാതിഥിയായിരുന്നു. ജനറൽ മാനേജർ സനൽ ചാക്കോ, കാർഷിക വികസന ബാങ്ക് പ്രസിഡൻറ് ടി.എം. നാസർ, എ.ആർ. സി.കെ. ഗീത, ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ പെങ്കടുത്തു. വൈസ് ചെയർമാൻ പി. രാമൻകുട്ടി സ്വാഗതവും ഡയറക്ടർ യു.കെ. ദിനേശൻ നന്ദിയും പറഞ്ഞു. നികുതി അടക്കാം കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂര്‍ നഗരസഭയിലെ വസ്തു നികുതി സമാഹരിക്കുന്നതിന് വാര്‍ഡുകളില്‍ ക്യാമ്പ് കലക്ഷനുകള്‍ ആരംഭിക്കും. മുന്‍വര്‍ഷം നികുതി അടച്ച രേഖയുമായി തങ്ങളുടെ സമീപപ്രദേശങ്ങളില്‍ നടക്കുന്ന ക്യാമ്പുകളില്‍ എത്താം. നികുതി, ലൈസന്‍സ് തുടങ്ങിയവയുടെ പണമിടപാടുകള്‍ നടത്തുന്നതിന് മാര്‍ച്ച് 31 വരെ നഗരസഭ ഓഫിസ് അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കും. വ്യാപാരികൾ ഈ വര്‍ഷം മുതൽ ഓൺലൈന്‍ സംവിധാനത്തിലൂടെ ലൈസന്‍സ് പുതുക്കണമെന്നും നഗരസഭ സെക്രട്ടറി ടി.കെ. സുജിത്ത് അറിയിച്ചു. നിറക്കൂട്ട് ചിത്രകല പുരസ്‌കാരം ഡാവിഞ്ചി സുരേഷിന് കൊടുങ്ങല്ലൂർ: മതിലകം ആസ്ഥാനമായി 10 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടെയും വായനക്കാരുടെയും കൂട്ടായ്മയായ ചങ്ങാതിക്കൂട്ടം കലാസാഹിത്യ സമിതി ആര്‍ട്ടിസ്റ്റ് ഡി. അന്തപ്പൻ മാസ്റ്റർ സ്മാരക അഖിലകേരള ചിത്രരചന മത്സരം ഭാഗമായി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ചിത്രകലാപുരസ്‌കാരം ചിത്രകാരൻ ഡാവിഞ്ചി സുരേഷിന് നല്‍കും. ഫെബ്രുവരി ഒമ്പതിന് മൂന്നിന് മതിലകം ഒ.എല്‍.എഫ്. ഗേള്‍സ് ഹൈസ്‌കൂളിൽ നടക്കുന്ന 'നിറക്കൂട്ട്' സമ്മാന വിതരണച്ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.