വഴിയോര കച്ചവടക്കാരെ അന്യായമായി ഒഴിപ്പിക്കാനുള്ള നാഷനൽ ഹൈവേ അധികൃതരുടെ നീക്കം ഉപേക്ഷിക്കണമെന്ന്

കൊടുങ്ങല്ലൂർ: പട്ടണത്തിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നാഷനൽ ഹൈവേ അധികൃതരുടെ നീക്കം ഉപേക്ഷിക്കണമെന ്ന് വഴിയോര കച്ചവട തൊഴിലാളി യൂനിയൻ(സി.ഐ.ടി.യു) കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നഗരസഭയുടെ ലൈസൻസ് പ്രകാരം കച്ചവടം നടത്തുന്ന ഇവരെ ദ്രോഹിച്ചാൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. പി.പി അനിൽകുമാർ, അമീർ, ടി.പി. പ്രഭേഷ്, കെ.എ. മനാഫ് സംസാരിച്ചു. \Bഗോഡ്സേയെ '' തൂക്കിലേറ്റി കത്തിച്ചു' \Bകൊടുങ്ങല്ലൂർ: മഹാത്മജിക്ക് നേരേ വീണ്ടും ''നിറയൊഴിച്ച'' സംഘ്പരിവാർ ശക്തികളുടെ ഹീനകൃത്യത്തിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ച് എസ്.ഡി.പി.െഎ. പ്രവർത്തകർ നാഥുറാം ഗോഡ്സേയെ '' തൂക്കിലേറ്റി കത്തിച്ചു''. മുദ്രാവാക്യം വിളികളോടെയായിരുന്നു എസ്.ഡി.പി.െഎ.ക്കാരുടെ പ്രതീകാത്മക ''തൂക്കിലേറ്റൽ''. കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ നടന്ന പ്രതിഷേധത്തിന് അനീസ് കൊടുങ്ങല്ലൂർ, എം.കെ. ഷെമീർ, നിഷാഫ്, ഷിഹാബ് തുടങ്ങിയവർ നേതൃത്വം നൽകി. Photo \Bമതിലകം ബ്ലോക്കിൽ വജ്രജൂബിലി ഫെലോഷിപ് പദ്ധതി ഉദ്ഘാടനം ചെയ്തു \Bകൊടുങ്ങല്ലൂർ: കുട്ടികളിലും യുവാക്കളിലും കലാഭിമുഖ്യം വളർത്താനും കലാവിഷയങ്ങളിൽ യോഗ്യത നേടിയ യുവാക്കളെ പ്രോത്സാഹിപ്പിക്കാനുമായി സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന വജ്രജൂബിലി ഫെലോഷിപ് പദ്ധതിയുടെ മതിലകം ബ്ലോക്കിലെ ഉദ്ഘാടനം സിനിമ സംവിധായകൻ നിഷാദ് കോയ നിർവഹിച്ചു. എസ്.എൻ.പുരത്ത് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം. വിനീത സോമൻ, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡൻറ് ബൈന പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീന വിശ്വൻ, വജ്രജൂബിലി ഫെലോഷിപ് ജില്ല കോഒാഡിനേറ്റർ എസ്.ദിവ്യ മുതലായവർ പങ്കെടുത്തു. സിനിമ സംവിധായകരായ നിഷാദ് കോയ, ഷാജി അസീസ്, രാജേഷ് നാരായണൻ, സലീഷ് സുബ്രഹ്മണ്യൻ, പി.കെ. ബിജു,നാടക പ്രവർത്തകൻ പി.കെ. വാസു, നാടൻപാട്ട് കലാകാരൻ എ.വി. സതീഷ്, പിന്നണി ഗായകൻ യദു എസ് .മാരാർ, നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ എം.എച്ച്. മുഹമ്മദ് ഇസ്മയിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പദ്ധതിയനുസരിച്ച് ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ കലാകാരൻമാരെ വിന്യസിച്ച് നാടകം, കൂടിയാട്ടം, സംഗീതം, പെയിൻറിങ് ,കാർട്ടൂൺ ,മ്യൂറൽ പെയിൻറിങ് എന്നീ കലാരൂപങ്ങളിൽ സൗജന്യപരിശീലനം നൽകും. ഇതിന് ബ്ലോക്ക് പഞ്ചായത്ത് ഇൗ വർഷം 5,35,000 രൂപ വകയിരുത്തിയിട്ടുണ്ട്. (ഫോേട്ടാ ഇൗമെയിൽ) കേരള സംസ്ക്കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ് പദ്ധതി മതിലകം ബ്ലോക്ക് പദ്ധതിയുടെ ഉദ്ഘാടനം സിനിമ സംവിധായകൻ നിഷാദ്കോയ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.