​അംഗൻവാടി, റോഡ്​ നിർമാണ പദ്ധതികൾക്ക്​ ഭരണാനുമതി

കുന്നംകുളം: നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്കായി 1.58 കോടിയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു. എരുമപ്പെട്ടി പഞ്ചായത്തിലെ കൊടുമ്പ് അംഗൻവാടി കെട്ടിട നിര്‍മാണത്തിന് 10 ലക്ഷം, എരുമപ്പെട്ടി പഞ്ചായത്തിലെ പരിയാരം - തുമ്പില്‍ - കുട്ടഞ്ചേരി റോഡ് പുനരുദ്ധാരണത്തിന് 10 ലക്ഷം, കുന്നംകുളം നഗരസഭയിലെ ആര്‍ത്താറ്റ് പള്ളി-കണ്ടപ്പന്‍ ബസാര്‍ റോഡ് പുനരുദ്ധാരണത്തിന് 23 ലക്ഷം, ചൊവ്വന്നൂര്‍ ബ്ലോക്ക്‌ പഞ്ചായത്തിലെ പഴഞ്ഞി കമ്യൂണിറ്റി ഹെല്‍ത്ത് സ​െൻറര്‍ കെട്ടിട നിര്‍മാണത്തിനായി 95 ലക്ഷം, എരുമപ്പെട്ടി പഞ്ചായത്തിലെ ചിറ്റണ്ട അംഗൻവാടി കെട്ടിട നിര്‍മാണത്തിനായി 10 ലക്ഷം, കാട്ടകാമ്പാല്‍ പഞ്ചായത്തിലെ രാമപുരം അംഗൻവാടി കെട്ടിട നിര്‍മാണത്തിനായി 10 ലക്ഷം തുടങ്ങിയ പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.