ജ്ഞാനോദയത്തിെൻറ അക്ഷരമരം ഒാർമയായി...

തൃശൂർ: പൂങ്കുന്നം ജ്ഞാനോദയം ഗ്രന്ഥശാലയുടെ അടയാളവും തണലുമായിരുന്ന 'അക്ഷരമരം' ഓർമയായി. അടുത്ത വർഷം സപ്തതിയാഘോഷിക്കാനിരിക്കെ 14 ലക്ഷം െചലവിട്ട് നിർമിക്കുന്ന സപ്തതി സ്മാരക മന്ദിര നിർമാണത്തിനായിട്ടാണ് വർഷങ്ങളായി വായനശാലക്ക് തണലേകിയിരുന്ന പൂമരത്തെ അധികൃതർ മുറിച്ചത്. വർഷങ്ങൾക്ക് മുമ്പ് വേനൽകാലത്ത് ഉണങ്ങിയെന്ന് കരുതിയ മരത്തെ വെള്ളമൊഴിച്ച് വളർത്തിയെടുത്തതായിരുന്നു. തണൽ മരത്തിനൊപ്പം ജൈവപച്ചക്കറി തോട്ടവും വായനശാലക്ക് സ്വന്തമായുണ്ടായിരുന്നു. സ്മാരക മന്ദിര നിർമാണത്തി​െൻറ ഭാഗമായി മരം മുറിക്കാതിരിക്കാനും പച്ചക്കറി തോട്ടം കളയാതിരിക്കാനും കഴിവതും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലേത്ര. തണൽ മരം മുറിച്ചു നീക്കിയതി​െൻറ വിഷമത്തിലുള്ള വായനശാല സംഘാടകർ തണലിനൊപ്പം ഫലം കൂടി തരുന്ന മരം നട്ടുപിടിപ്പിക്കുമെന്ന് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.