ബംഗളൂരു: സഖ്യസർക്കാറിൽ പ്രശ്നങ്ങൾ സൃഷ്ടിക്കരുതെന്ന് കർണാടകയിലെ കോൺഗ്രസ് നേതാക്കൾക്ക് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ താക്കീത്. മുൻ മുഖ്യമന്ത്രിയും ഏകോപന സമിതി ചെയർമാനുമായ സിദ്ധരാമയ്യ, കെ.പി.സി.സി പ്രസിഡൻറ് ദിനേശ് ഗുണ്ടുറാവു എന്നിവരെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തിയാണ് രാഹുൽ മുന്നറിയിപ്പ് നൽകിയത്. കർണാടകയിൽ പാർട്ടി ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ചർച്ചയിൽ പെങ്കടുത്തു. മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരെ സിദ്ധരാമയ്യ അനുകൂലികളായ കോൺഗ്രസ് എം.എൽ.എമാർ നടത്തിയ പരസ്യപ്രസ്താവനകൾ സഖ്യനയത്തിന് ചേർന്നതല്ലെന്ന് രാഹുൽ ഒാർമിപ്പിച്ചു. ജെ.ഡിഎസിലെ എച്ച്.ഡി. കുമാരസ്വാമിയെയും എച്ച്.ഡി. ദേവഗൗഡയെയും രാഷ്ട്രീയമായി വിശ്വസിക്കാനാവില്ലെന്ന് ചില എം.എൽ.എമാർ കോൺഗ്രസ് നിയമസഭ കക്ഷിയോഗത്തിൽ അഭിപ്രായങ്ങൾ പങ്കുവെച്ചത് സിദ്ധരാമയ്യ രാഹുലിനെ ധരിപ്പിച്ചു. കോൺഗ്രസിെൻറയും ജെ.ഡിഎസിെൻറയും ശക്തികേന്ദ്രമായ പഴയ ൈമസൂരു മേഖലയിൽ ഭരണസ്വാധീനം ഉപയോഗിച്ച് കോൺഗ്രസിനെ തളർത്താനാണ് ജെ.ഡിഎസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സഖ്യസർക്കാറിനെ അസ്ഥിരപ്പെടുത്തുന്ന ഒരു നീക്കവും കോൺഗ്രസിെൻറ ഭാഗത്തുനിന്ന് പാടില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. ഏറെ നാളായി സഖ്യത്തിൽ പുകഞ്ഞുകൊണ്ടിരുന്ന പോര് ചില കോൺഗ്രസ്, ജെ.ഡിഎസ് എം.എൽ.എമാർ പരസ്യമായി വാക്പയറ്റ് നടത്തിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തായിരുന്നു. സർക്കാർ അധികാരമേറ്റതു മുതൽ ഇത് സഹിക്കുന്നതായും ഇൗ നിലയിൽ തുടരുന്നത് പ്രയാസമാണെന്നും സിദ്ധരാമയ്യ തങ്ങളോട് പഴയ വിരോധം തീർക്കുകയാണെന്നും ജെ.ഡിഎസ് ദേശീയാധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.