തൃശൂർ: ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ വിപുലമായി പെണ്ണാവിഷ്‌ക്കാരങ്ങൾ ഉണ്ടാകണമെന്ന് 'ഇറ്റ്‌ഫോക്കി'നോടനുബന്ധി ച്ച് സംഘടിപ്പിച്ച പെണ്ണരങ്ങ് സംവാദത്തിൽ അഭിപ്രായം. ഇന്നത്തെ സാമൂഹിക ദുരന്തത്തിെൻറ ഏറ്റവും വലിയ ഇര സ്ത്രീയാണ്. മലയാള നാടകവേദിയിൽ പുരുഷാധിപത്യം തുടരുകയാണ്. ഇതിനിടയിൽ പെൺ സ്വത്വാവിഷ്‌കാരം തിരസ്‌കരിക്കപ്പെടുന്നു. പൊതുവെ രചനകൾ കുറയുന്ന കാലമാണിന്ന്. അതിൽ തന്നെ സ്ത്രീ സാന്നിധ്യം കുറവുമാണ്. ഇത് പരിഹരിക്കാൻ ബോധപൂർവമായ ഇടപെടൽ ഉണ്ടാകണം. സാഹിത്യ അക്കാദമി ഹാളിൽ ശ്രീജ ആറങ്ങോട്ടുകര മോഡറേറ്ററായി, പ്രഫ. ബി രാജലക്ഷ്‌മി, നജ്‌മുൽ ഷാഹി, ശൈലജ പി. അമ്പു, ജിഷ അഭിനയ, സുരഭി, സുനിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.