തൃശൂർ: സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്ന മാളയിലെ കെ.എ. തോമസ് മാസ്റ്ററുടെ പേരിലുള്ള ഫൗണ്ടേഷൻ മികച്ച പൊതുപ്രവർത്തകന് ഏർപ്പെടുത്തിയ പുരസ്കാരത്തിന് സണ്ണി എം. കപിക്കാട് അർഹനായി. പ്രഫ. കുസുമം ജോസഫ് കൺവീനറും പി.എൻ. ഗോപീകൃഷ്ണൻ, ഡോ. സി.എസ്. വെങ്കിടേശ്വരൻ, ഡോ. കെ. അരവിന്ദാക്ഷൻ എന്നിവർ അംഗങ്ങളുമായി സമിതിയാണ് പുരസ്കാരം നിർണയിച്ചത്. സമകാലിക സംഭവങ്ങളിലെ വലതുപക്ഷ സവർണ രാഷ്ട്രീയ അജണ്ടെയ കീഴാളപക്ഷത്തുനിന്ന് തുറന്ന് കാട്ടുന്നതിൽ പ്രകടിപ്പിച്ച ൈധഷണിക ജാഗ്രത പരിഗണിച്ചാണ് സണ്ണി കപിക്കാടിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് പ്രഫ. കുസുമം ജോസഫ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം മാർച്ച് 10ന് മാള പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ ഡോ. സുനിൽ പി. ഇളയിടം സമ്മാനിക്കും. ഫൗണ്ടേഷൻ മുൻ പ്രസിഡൻറ് കെ.വി. വസന്തകുമാറും സെക്രട്ടറി പി.കെ. കിട്ടനും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.