കൊടുങ്ങല്ലൂർ: മേത്തല വയലമ്പം കിഴക്കേവീട്ടിൽ ഉഷയുടെ വീടിന് നേരെ തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ ആക്രമണം. ഇൗ സമയം വീട്ടിൽ ആരുമില്ലായിരുന്നു. ജനൽ ചില്ലുകൾ അടിച്ച് തകർത്തു. വീടിനകത്തുള്ള എൽ.ഇ.ഡി ടി.വി, തയ്യൽ മെഷീൻ, ഫ്രിഡ്ജ്, ഫാൻ, ഗ്യാസ് സിലിണ്ടർ, അടുപ്പ്, മോട്ടോർ തുടങ്ങിയവ നശിപ്പിച്ചു. മിക്ക സാധനങ്ങളും നശിപ്പിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ നേരത്തെ നൽകിയ പരാതിയും നിലവിലുള്ളതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.