തൃശൂര്‍: കൈയൂക്കുള്ളവര്‍ കാര്യക്കാരന്‍ എന്ന നിലയില്‍ ഇനി എല്ലാ സ്ഥലത്തും വീട് അടക്കമുള്ള നിർമാണപ്രവർത്തനം ന ടത്താൻ അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ വ്യക്തമാക്കി. പ്രകൃതി ചൂഷണം നിയന്ത്രിക്കും. ഒഴുകുന്ന പുഴയുടെ നടുഭാഗംവരെ കൈയേറിയാണ് വീടുെവച്ചത്. ബസ്സ്റ്റാന്‍ഡുകള്‍ പോലും അങ്ങനെ നിർമിച്ചതിൽ പെടുമെന്ന് പ്രളയം വന്നപ്പോഴാണ് അറിഞ്ഞത്. ഒഴുക്കിൽപ്പെട്ട് സ്റ്റാന്‍ഡുകള്‍ വരെ ഒലിച്ചുപോയെന്ന് മന്ത്രി ഒാർമിപ്പിച്ചു. സാഹിത്യ അക്കാദമി ഹാളില്‍ ഭവന നിര്‍മാണ വകുപ്പും ജില്ല നിര്‍മിതി കേന്ദ്രവും ചേർന്ന് നടത്തിയ 'നവകേരളത്തിന് പുതിയ ഭവന സാക്ഷരത' എന്ന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുനര്‍നിര്‍മിതിക്ക് കേന്ദ്ര സര്‍ക്കാറില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സി.എന്‍. ജയദേവന്‍ എം.പി, മേയര്‍ അജിത വിജയന്‍, കലക്ടര്‍ ടി.വി. അനുപമ, പ്രഫ. ഡോ. രഞ്ജിനി ഭട്ടതിരിപ്പാട് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.