കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ കൈയാങ്കളി: രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

ചാവക്കാട്: കടപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ രണ്ട് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് പാര്‍ട്ടി സസ്‌പെന്‍ഷന്‍. ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍ ടി.എ. നാസര്‍, കടപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയും ഒരുമനയൂര്‍ സര്‍വിസ് സഹകരണ ബാങ്ക് ഡയറക്ടറുമായ അബ്ദുൽ റസാഖ് എന്നിവരെയാണ് അന്വേഷണ വിധേയമായി ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപന്‍ സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച കടപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വിളിച്ചുചേര്‍ത്ത യോഗത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആനാംകടവില്‍ ഷുഹൈബിനെ ആക്രമിച്ച സംഭവത്തിലാണ് പാര്‍ട്ടി നടപടി. കടപ്പുറം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡൻറ് കെ.എം. ഇബ്രാഹിമിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബ് പ്രസ്താവനയിറക്കിയിരുന്നു. ഇതി​െൻറ വൈരാഗ്യത്തിലാണ് ഇവര്‍ ഷുഹൈബിനു നേര്‍ക്ക് ആക്രമണം നടത്തുകയും യോഗത്തില്‍ നിന്ന് തള്ളിപ്പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്തത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് സി.എ. ഗോപപ്രതാപനോട് ഡി.സി.സി പ്രസിഡൻറ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടി​െൻറ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി. ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ പാര്‍ട്ടിയില്‍ അച്ചടക്കലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് ഡി.സി.സി തീരുമാനം. ഇതി​െൻറ ഭാഗമായാണ് സസ്‌പെന്‍ഷന്‍ നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.