പാഞ്ഞാൾ പഞ്ചായത്ത് പ്രസിഡൻറ്​ തിരഞ്ഞെടുപ്പ് ഇന്ന്

ചെറുതുരുത്തി: പാഞ്ഞാൾ പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പ് തിങ്കളാഴ്ച. യു.ഡി.എഫ് ധാരണയനുസരിച്ച് മുസ്ലിം ലീഗ് നേ താവ് പി.എം. അമീർ രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കോൺഗ്രസിൽനിന്നുള്ള രാജൻ വെട്ടത്ത് പുതിയ പ്രസിഡൻറായേക്കും. സ്ഥാനാർഥിത്വം സംബന്ധിച്ച് കോൺഗ്രസിലെ തർക്കത്തിന് പരിഹാരമായി. ഇതുപ്രകാരം രാജൻ വെട്ടത്ത് 15 മാസവും തുടർന്ന് കോൺഗ്രസിലെ തന്നെ ടി.കെ. വാസുദേവൻ ഒമ്പത് മാസവും പ്രസിഡൻറാകുമെന്നാണ് ധാരണ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.