വിജ്ഞാനോത്സവം തുടങ്ങി

തൃശൂര്‍: കോര്‍പറേഷന്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന് തുടക്കം. രാമ വര്‍മപുരം വിജ്ഞാന്‍സാഗര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വിജ്ഞാന്‍ സ​െൻറര്‍ ഉപദേഷ്ടാവ് ടി.ആര്‍. ഗോവിന്ദന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പി.വി. മനോജ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഒാഡിനേറ്റര്‍ പ്രഫ.എം. ഹരിദാസ്, ഗവ.മോഡല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പ്രിന്‍സിപ്പൽ വി.സി. ജയരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോര്‍പറേഷന്‍ പരിധിയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലായി നടത്തിയ സ്‌കൂള്‍തല വിജ്ഞാനോത്സവത്തില്‍ മികവ് തെളിയിച്ച എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ മുന്നൂറോളം വിദ്യാർഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്. വിജ്ഞാന്‍ സാഗര്‍, പൊതുവിദ്യാഭ്യാസ വകുപ്പ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ സംയുക്ത സഹകരണത്തോടെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന വിജ്ഞാനോത്സവം ഞായറാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.