ശക്​തൻ ബസ്​ സ്​റ്റാൻഡ്​ അപകട മുനമ്പ്​ തന്നെ

തൃശൂർ: ശക്തൻ ബസ് സ്റ്റാൻഡില്‍ വീണ്ടും അപകടം. ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സ്റ്റാൻഡിന് മുന്‍ഭാഗത്തുള്ള പെട്രോള്‍ പമ്പിന് സമീപത്തുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ആദ്യം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പുത്തൂര്‍-മാന്ദാമംഗലം റൂട്ടിലോടുന്ന അല്‍ഫോന്‍സാമ്മ ബസാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്. ഒരാഴ്ചക്ക് മുമ്പ് ശക്തൻ സ്റ്റാൻഡില്‍ ബസിടിച്ച് വയോധിക മരിച്ചിരുന്നു. ചിയ്യാരം കരംപറ്റ തോപ്പ് ചിറ്റിലപ്പിള്ളി ജോസി​െൻറ ഭാര്യ മേരിയാണ് മരിച്ചത്. അന്ന് അപകടത്തിനിടയാക്കിയ ബസ് നാലുദിവസത്തിനു ശേഷമാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. സ്റ്റാൻഡിലേക്ക് ബസുകളുടെ പ്രവേശനം സംബന്ധിച്ചും അശാസ്ത്രീയ പാര്‍ക്കിങ് സംബന്ധിച്ച് നേരത്തെയും പരാതികളുണ്ടായിരുന്നു. 2015ൽ അപകടങ്ങളിൽ രണ്ടുപേർ മരിച്ചപ്പോൾ ട്രാഫിക് പൊലീസി​െൻറ നേതൃത്വത്തില്‍ ബസുകളുടെ പ്രവേശനവും പാര്‍ക്കിങ്ങും പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചിരുന്നു. യാത്രക്കാര്‍ക്കുള്ള ട്രാക്കും ധാരണയായി. എന്നാല്‍ പ്രത്യക്ഷ നടപടികളൊന്നും തന്നെ ഉണ്ടായില്ല. ശക്തന്‍സ്റ്റാൻഡിൽ സീബ്രാലൈന്‍ സംവിധാനം, ഹമ്പുകള്‍, വെളിച്ചക്രമീകരണം, ഹമ്പുകളില്‍ സ്റ്റഡ് സ്ഥാപിക്കല്‍, ബസുകള്‍ക്ക് പാര്‍ക്കിങ്ങിനായി കൂടുതല്‍ ഇടം, യാത്രക്കാര്‍ക്കായി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍, സൂചനാബോര്‍ഡ് എന്നിങ്ങനെയുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നിരുന്നു. 2015ലെ തുടർച്ചയായ അപകടങ്ങൾക്ക് പിന്നാലെ ട്രാഫിക്പൊലീസി​െൻറ നേതൃത്വത്തിൽ ബസ് ഉടമകളും ജീവനക്കാരും ഉദ്യോഗസ്ഥരും േചർന്ന് യോഗത്തിൽ എടുത്ത തീരുമാനങ്ങളിൽ 90 ശതമാനവും മൂന്നുവർഷം കഴിഞ്ഞിട്ടും നടപ്പാക്കിയിട്ടില്ല. അന്ന് എടുത്ത തീരുമാനങ്ങൾ മറക്കാറായിട്ടില്ല. ആ തീരുമാനങ്ങൾ ഇനിയും നടപ്പാക്കാം 1. സ്റ്റാന്‍ഡി​െൻറ അതിരുകള്‍ വൃത്തിയാക്കി ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യം ഒരുക്കും. 2. ബസി​െൻറ മുന്‍ വശം സ്റ്റാന്‍ഡിന് അഭിമുഖമാക്കി ട്രാക്ക് മാറ്റിയിടുന്നത് അവസാനിപ്പിക്കും. 3. ബസുകള്‍ പോകുന്ന മുറക്ക് ട്രാക്ക് മാറ്റിയിടൽ അവസാനിപ്പിക്കും. 4. ട്രാക്കിലെ കച്ചവടക്കാരുടെ കൈയേറ്റം പൂര്‍ണമായി ഒഴിപ്പിക്കും. 5. സ്റ്റാന്‍ഡില്‍ ബസുകള്‍ കയറി ഇറങ്ങുന്നത് വ്യത്യസ്ത വഴിയിലൂടെ 6. നഗരത്തില്‍ ബസുകളുടെ റൂട്ട് സംബന്ധിച്ചും തീരുമാനമായി. 7. ബസി​െൻറ ബോര്‍ഡ് യാത്രക്കാര്‍ക്ക് കൃത്യമായി കാണുന്ന തരത്തില്‍ സ്ഥാപിക്കും. 8. കുട്ടികളെ ഡോറിനടുത്ത് നിര്‍ത്തുന്നത് ഒഴിവാക്കണം. 9. സ്റ്റാന്‍ഡില്‍ അരമണിക്കൂറില്‍ കൂടുതല്‍ ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. 10. ബസ് സ്റ്റാന്‍ഡും പരിസരവും ശുചീകരിക്കും. 11. രാത്രിയിൽ സ്റ്റാന്‍ഡില്‍ വെളിച്ചം ലഭ്യമാക്കും. 12. സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാന്‍ യാത്രക്കാര്‍ പലവഴികള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കും. 13. എല്ലാ യാത്രക്കാര്‍ക്കും ടിക്കറ്റ് നല്‍കണം. 14. യാത്രക്കാര്‍ കയറിക്കഴിഞ്ഞാല്‍ ബസ് ഡോറുകൾ അടക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.