ചെറുതുരുത്തി: വെള്ളം ലഭിക്കാത്തതിനാൽ വള്ളത്തോൾ ഗ്രാമപഞ്ചായത്തിലെ പള്ളം പാടശേഖരത്തിൽ . പ്രളയകാലത്ത് ചീരക്കുഴി ഡാം തകർന്നത് ജലസേചനത്തെ ബാധിക്കുമെന്ന് ആശങ്ക നിലനിന്നിരുന്നെങ്കിലും താൽക്കാലിക തടയണ നിർമിച്ച് ഏതാനും ദിവസം മുമ്പ് കനാൽ വഴി വെള്ളം തുറന്ന് വിട്ടിരുന്നു. എന്നാൽ, ഒഴുക്ക് കുറവായതിനാൽ വെള്ളം ദേശമംഗലം കൊണ്ടയൂരിൽ എത്തിയിട്ടില്ല. നെടുമ്പുര വരെ മാത്രമാണ് വെള്ളമെത്തിയിട്ടുള്ളത്. എന്നാൽ ഇവിടത്തെ കർഷകർക്ക് ആവശ്യത്തിന് ലഭ്യമാവാത്തതിനാൽ മണൽചാക്ക് നിരത്തി വെള്ളം കെട്ടിനിർത്തിയിരിക്കുകയാണ്. കനാൽ വെള്ളം പ്രതീക്ഷിച്ചാണ് 60 ഏക്കറിൽ രണ്ടാം വിള കൃഷി ഇറക്കിയത്. ഇതാണ് വീണ്ടുകീറി കരിഞ്ഞുണങ്ങുന്നത്. കൃഷിയിടത്തിലേക്ക് കർഷകർ പണം കൊടുത്ത് ഭാരതപ്പുഴയിൽനിന്ന് രണ്ട് മോട്ടോറുകൾ വെച്ച് 24 മണിക്കൂറും വെള്ളമടിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് വെള്ളം എത്തുന്നില്ല. ഇതിനെ തുടർന്ന് എന്നും കർഷകർ അടിപിടിയിലാണ്. കടം വാങ്ങിയും ലോണെടുത്തുമാണ് പലരും കൃഷിയിറക്കുന്നത്. പ്രശ്നത്തിൽ അടിയന്തരമായി അധികാരികൾ ഇടപെടണമെന്നും കർഷകർക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും കർഷകരായ മോഹനനും കെ.കെ. ദാമോദരനും ആവശ്യപ്പെട്ടു. വൈദ്യുതി മുടങ്ങും ദേശമംഗലം: ദേശമംഗലം കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിൽ 11 കെ.വി പള്ളം, വരവൂർ ഫീഡറുകളുടെ പരിധിയിൽ സബ് സ്റ്റേഷൻ, കൊണവള്ളിക്കടവ്, വെള്ളിയാട്, ചവതകുന്ന്, കുടപ്പാറ, കൊണ്ടയൂർ, കെ.ഡബ്യു.എ, ചിറ, മലബാർ കോളജ്, ദേശമംഗലം മനപ്പടി, കൊട്ടിപ്പാറ, മയിലാടി പാറ, വട്ടൂർ പോസ്േറ്റാഫിസ്, കളവറക്കോട് എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.