മണ്ണുത്തി: സെൻറ് ആൻറണീസ് ദേവാലയത്തിൽ മണ്ണുത്തി ഇടവകയിലെ തിരുനാളിന് കൊടികയറി. തൃശൂർ അതിരൂപത വികാരി ജനറാൾ തോമസ് കാക്കശ്ശേരി കൊടിയേറ്റി. ദിവ്യബലി, നൊവേന, വചനസന്ദേശം എന്നിവയും നടന്നു. ജനുവരി 12 മുതൽ 15വരെയാണ് തിരുനാൾ. 13ന് തിരുനാൾ ദിവസം ആഘോഷമായ പാട്ടുകുർബാനക്ക് ഫാ. ജോസഫ് പുളിക്കകടവിൽ മുഖ്യ കാർമികനാവും. ഫാ. സാജൻ മറോക്കി വചനസന്ദേശം നൽകും. വൈകീട്ട് നാലിന് പ്രദക്ഷിണം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമുതൽ കുർബാന, നൊവേന, ദീപാലങ്കാര സ്വീച്ച് ഒാൺ എന്നിവയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ഇടവക വികാരി ഫാ. ആൻറണി ചിറ്റിലപ്പിള്ളി, അസി. വികാരി ഫാ. നവീൻ മുരിങ്ങാത്തേരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.