വരവൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് വേണ്ടി പിലക്കാട് രാമൻകുളത്തിൽ നടന്നിരുന്ന . 26 വിദ്യാർഥികളാണ് 48ദ ിവസമായി നടന്ന പരിശീലനത്തിൽ പങ്കെടുത്തത്. വടക്കാഞ്ചേരി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫിസർ എസ്.എൽ. ദിലീപിെൻറ നേതൃത്വത്തിൽ ഫയർമാൻ രഞ്ജിത്ത്, ഗാർഡുമാരായ നാരായണൻകുട്ടി, പ്രേമൻ, വിശ്വനാഥൻ, ഷോമി ജോസഫ് എന്നിവരാണ് പരിശീലനം നൽകിയത്. സർട്ടിഫിക്കറ്റ് വിതരണ യോഗം വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് രതി അധ്യക്ഷത വഹിച്ചു. ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫിസർ എസ്.എൽ. ദിലീപ് സർട്ടിഫിക്കറ്റ് വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. ഖദീജ, പി.ടി.എ പ്രസിഡൻറ് മോഹനൻ, മൊയ്തീൻ കുട്ടി എന്നിവർ സംസാരിച്ചു. സൗജന്യ കണ്ണ് പരിശോധന എരുമപ്പെട്ടി: ഗ്രാമപഞ്ചായത്ത് 2018-19 പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വൃദ്ധർക്ക് കണ്ണട പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി ജനുവരി 11ന് രാവിലെ 10 മുതൽ മങ്ങാട് ആയുർവേദ ആശുപത്രിയിൽ സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് നടക്കുമെന്ന് പ്രസിഡൻറ് മീന ശലമോൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.