തൃശൂർ: പണിമുടക്ക് നാളിൽ നഗരത്തിെൻറ വിവിധ മേഖലകൾ മണിക്കൂറുകളോളം ഇരുട്ടിലായി. മാടക്കത്തറയിൽനിന്ന് വിയ്യൂരിലേ ക്കുള്ള 66 കെ.വി. ലൈനിലെ തകരാറാണ് കാരണം. അരണാട്ടുകര, ബിനി, ജൂബിലി മിഷൻ, വിവേകോദയം ഫീഡറുകളിലാണ് വൈദ്യുതി നിലച്ചത്. തകരാർ പരിഹരിക്കാനുള്ള െക.എസ്.ഇ.ബിയുടെ ശ്രമം ഉച്ചവരേയും നടക്കാതിരുന്നതോടെ കോർപറേഷൻ വൈദ്യുതി വിഭാഗം മറ്റൊരു ഫീഡറിൽനിന്ന് മാറ്റി നൽകി ചിലയിടങ്ങളിൽ വൈദ്യുതി എത്തിച്ചു. എന്നാൽ കേരളവർമ കോളജ്, തെക്കേമഠം എന്നിവിടങ്ങളിലേക്ക് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായില്ല. മൂന്നോടെ കണ്ടെത്തിയ തകരാർ കെ.എസ്.ഇ.ബി ഏഴരയോടെ പരിഹരിച്ചു. എട്ടോടെ എല്ലാ ഫീഡറുകളിലേക്കുമുള്ള വൈദ്യുതി വിതരണം സാധാരണ നിലയിലാക്കിയെന്ന് കോർപറേഷൻ വൈദ്യുതി വിഭാഗം അറിയിച്ചു. തൊഴിലാളി സംഘടനകളുടെ പണിമുടക്കിനെ തുടർന്ന് ബന്ധം വിഛേദിച്ചതാണെന്ന പരാതി വരെ ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.