ദേശീയ പണിമുടക്കിെൻറ ഭാഗമായി സംയുക്ത ട്രേഡ് യൂനിയൻ ചാവക്കാട് നഗരസഭ കമ്മിറ്റി നേതൃത്വത്തിൽ ചാവക്കാട് നഗരത്തി ൽ പ്രകടനവും സമരകേന്ദ്രത്തിൽ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ഗുരുവായൂർ മേഖല പ്രസിഡൻറ് എം.എസ്. ശിവദാസ് അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ല വൈസ് പ്രസിഡൻറ് സലാം വെന്മേനാട് മുഖ്യപ്രഭാഷണം നടത്തി. വിവിധ ട്രേഡ് യൂനിയൻ നേതാക്കളായ എം.ആർ. രാധാകൃഷ്ണൻ, കെ.എം. അലി, കെ.വി. മുഹമ്മദ്, സി.എൻ. പ്രേമരാജൻ, ഹംസക്കുട്ടി, പ്രിയ മനോഹരൻ, പി.പി. ഷൗക്കത്തലി, ടി.എസ്. ദാസൻ എന്നിവർ സംസാരിച്ചു. വടക്കേക്കാട്: ദേശീയ പണിമുടക്കിെൻറ ഭാഗമായി സംയുക്ത തൊഴിലാളി യൂനിയൻ നായരങ്ങാടിയിൽ പ്രകടനവും സത്യഗ്രഹ സമരവും നടത്തി. കെ.എസ്.ടി.എ ജോ. സെക്രട്ടറി എ.കെ. സലിം കുമാർ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ല സെക്രട്ടറി എൻ.കെ. അക്ബർ, മേഖല െസക്രട്ടറി മനോജ്, ഐ.എൻ ടി.യു.സി വടക്കേക്കാട് മണ്ഡലം പ്രസിഡൻറ് മോഹനൻ മമ്പറമ്പത്ത്, സി.പി.ഐ ലോക്കൽ സെക്രട്ടറി വി.എം. മനോജ്, വിജയൻ, വി. വിദ്യാധരൻ എന്നിവർ സംസാരിച്ചു. എം.എ. വിജയൻ, കുഞ്ഞുമോൻ, പി.കെ. സത്യൻ എന്നിവർ നേതൃത്വം നൽകി. കുന്നംകുളം: സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ കുന്നംകുളത്ത് പ്രകടനവും പൊതുയോഗവും നടന്നു. കെ.എഫ് ഡേവീസ് ഉദ്ഘാടനം ചെയ്തു. സി.വി. ജാക്സൻ അധ്യക്ഷത വഹിച്ചു. ബാബു എം. പാലിശേരി, പി.ജി. ജയപ്രകാശ്, കെ.എ. അസീസ്, സി.കെ. രവി, ടി.എ. വേലായുധൻ, കെ.വി. ഗീവർ, ഇ.എ. ദിനമണി, അരവിന്ദാക്ഷൻ, പ്രേമൻ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഗുരുവായൂർ: രാജ്യം മുഴുവൻ മോദി സർക്കാറിനെതിരായ വികാരം അലയടിക്കുകയാണെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് പറഞ്ഞു. പൊതുതെരഞ്ഞെടുപ്പ് ബി.ജെ.പി ഭരണത്തിന് അവസാനം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. പണിമുടക്കിന് പിന്തുണയായി ഗുരുവായൂർ കിഴക്കെനടയിൽ ആരംഭിച്ച 48 മണിക്കൂർ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു വത്സരാജ്. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം ആർജിച്ച നേട്ടങ്ങളെല്ലാം മോദി സർക്കാർ ഇല്ലാതാക്കിയതായി മുഖ്യപ്രഭാഷണം നടത്തിയ കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ പറഞ്ഞു. സി.ഐ.ടി.യു ഏരിയ പ്രസിഡൻറ് ടി.ടി. ശിവദാസൻ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ നഗരസഭ ആക്ടിങ് ചെയർമാൻ കെ.പി. വിനോദ്, സി.പി.എം ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ്, സി.ഐ.ടി.യു സംസ്ഥാന സമിതി അംഗം ആർ.വി. ഇഖ്ബാൽ, എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡൻറ് കെ.എ. ജേക്കബ്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻറ് വി.കെ. വിമൽ, പി.എൻ. പെരുമാൾ, ജെയിംസ് ആളൂർ എന്നിവർ സംസാരിച്ചു. ഗുരുവായൂർ നഗരത്തിൽ േട്രഡ് യൂനിയനുകളുടെ നേതൃത്വത്തിൽ പ്രകടനം നടന്നു. ഉണ്ണി വാറനാട്ട്, ഡോ. കെ. വിവേക്, കെ.കെ. ജ്യോതിരാജ്, ടി.എസ്. ഷെനിൽ, ടി.ബി. ദയാനന്ദൻ, എൻ.പി. നാസർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.