ചക്കംകണ്ടത്ത് കക്കൂസ് മാലിന്യം തള്ളിയ സംഭവം: പ്രതികള്‍ക്ക് സ്​റ്റേഷന്‍ ജാമ്യം ലഭിച്ചത് നഗരസഭ അധികൃതരുടെ ഇരട്ടത്താപ്പ് മൂലം

ചാവക്കാട്: ചക്കംകണ്ടത്ത് കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകുന്ന വിധത്തില്‍ കക്കൂസ് മാലിന്യം ടാങ്കര്‍ ലോറിയില ്‍ കൊണ്ടുവന്ന് തള്ളിയ സംഭവത്തില്‍ പ്രതികള്‍ക്ക് നിസ്സാര വകുപ്പുകള്‍ ചുമത്തി സ്റ്റേഷന്‍ ജാമ്യം നല്‍കിയത് ചാവക്കാട് നഗരസഭ അധികൃതരുടെ ഇരട്ടത്താപ്പ് മൂലമാണെന്ന് എസ്.ഡി.പി.െഎ ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. മാലിന്യം തള്ളിയ വിവരമറിഞ്ഞെത്തിയ ചാവക്കാട് മുനിസിപ്പല്‍ ചെയര്‍മാനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കുറ്റക്കാര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുന്നതിനുള്ള നടപടി കൈക്കൊള്ളാന്‍ പൊലീസില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. കക്കൂസ് മാലിന്യം തള്ളിയ ടാങ്കര്‍ ലോറി ഉടമസ്ഥനും സ്ഥാപനങ്ങള്‍ക്കും എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാന്‍ നഗരസഭ തയാറായില്ലെങ്കില്‍ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികളുമായി എസ്.ഡി.പി.െഎ മുന്നോട്ട് പോകുമെന്ന് ഗുരുവായൂര്‍ മണ്ഡലം പ്രസിഡൻറ് ടി.എം. അക്ബര്‍ പറഞ്ഞു. യോഗത്തില്‍ മണ്ഡലം സെക്രട്ടറി കെ.എച്ച്. ഷാജഹാന്‍, കരീം ചെറായി, ഫാമിസ് അബൂബക്കര്‍, ഷിഹാബ് പുന്നയൂർ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.