ചാവക്കാട്: തെക്കൻപാലയൂരിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറിയുടെ ഉടമയെയും രണ്ട് ജീവനക്കാരെയും പൊലീ സ് അറസ്റ്റ് ചെയ്തു. ലോറിയുടെ ഉടമ ഒരുമനയൂർ അമ്പലത്ത് വീട്ടിൽ ഡാലിം (36), ലോറിയിലെ ജീവനക്കാരായ തമിഴ്നാട് നെയ്വേലി സ്വദേശി രാമചന്ദ്രൻ (27), തമിഴ്നാട് വീഴ്പ്പുറം സ്വദേശി കുപ്പുസ്വാമി (37) എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച അർധരാത്രിയോടെയാണ് അങ്ങാടിത്താഴം തഖ്വ മസ്ജിദിന് സമീപം ചക്കംകണ്ടം കായലിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കാനെത്തിയത്. നാട്ടുകാരെ കണ്ടതോടെ രക്ഷപ്പെടാൻ ലോറി പിന്നോട്ടെടുക്കുന്നതിനിടെ ലോറി തൂണിൽ ഇടിക്കുകയും കാനയിലേക്ക് ചരിയുകയും ചെയ്തു. ലോറി ചരിഞ്ഞതോടെ ജീവനക്കാരായ തമിഴ്നാട് സ്വദേശികൾ ഓടി രക്ഷപ്പെടുകയായിരുന്നു. കാനയിൽ നിന്ന് ഉയർത്തിയ ടാങ്കർ ലോറി മാലിന്യം നീക്കിയ ശേഷം പൊലീസ് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.