തൃശൂർ: കൊമ്പഴയിൽ പവർ ഗ്രിഡിന് പൈപ്പ‌് ഇടാൻ ട്രഞ്ച് കുഴിക്കുന്നതിനിടെ മണ്ണിനടിയിൽ കുടുങ്ങിയ രണ്ട് തൊഴിലാളികൾ ക്ക് നാട്ടുകാരും പൊലീസും സഹ തൊഴിലാളികളും നടത്തിയ അതിദ്രുത രക്ഷാപ്രവർത്തനത്തിലൂടെ പുനർജന്മം. ബിഹാർ സ്വദേശികളായ രാജീവ‌്കുമാർ (23), ഹഡൈ സിങ് (32) എന്നിവരാണ് അത്ഭുതകരമായ രീതിയിൽ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ദേശീയപാതയിൽ ആറുവരിപ്പാത അവസാനിക്കുന്നതിനടുത്ത‌് കൊമ്പഴയിൽ തിങ്കളാഴ‌്ച വൈകീട്ട‌് അഞ്ചോടെയാണ‌് ഇവർ മണ്ണിനടിയിൽപെട്ടത്. തമിഴ‌്നാട്ടിലേക്കുള്ള പവർ ഗ്രിഡിെൻറ ലൈൻ കൊണ്ടുപോകാനുള്ള പൈപ്പ് ഇടാൻ കുഴിക്കുമ്പോഴാണ് ഒരു ഭാഗം ഇടിഞ്ഞ് ഇവരുടെ ദേഹത്തേക്ക് പതിച്ചത്. സഹപ്രവർത്തകർ മണ്ണിനടിയിൽപെട്ടത് കണ്ട് പകച്ചുപോയ ഒപ്പമുണ്ടായിരുന്നവർ പെെട്ടന്ന് സമനില വീണ്ടെടുത്ത് പണിക്ക് കൊണ്ടുവന്ന മണ്ണുമാന്തി ഉപയോഗിച്ച‌് മണ്ണ് മാറ്റി രക്ഷാപ്രവർത്തനം ആരംഭിച്ചു. ബഹളം കേട്ട് ഒാടിക്കൂടിയ നാട്ടുകാരും മറ്റൊന്നാലോചിക്കാതെ അതിൽ കൂടി. ഈ സമയത്താണ് ഹൈവേ പൊലീസ് യാദൃച്ഛികമായി ഇതുവഴി കടന്നുപോയത്. അസ്വാഭാവികമായ ആൾകൂട്ടം കണ്ട് അങ്ങോെട്ടത്തിയ അവർ പീച്ചി പൊലീസിനെ വിവരം അറിയിച്ച് രക്ഷാപ്രവർത്തനത്തിെൻറ എകോപനം ഏറ്റെടുത്തു. എല്ലാവരും ചേർന്ന് നിമിഷങ്ങൾക്കുള്ളിൽ മണ്ണുമാന്തി ഉപയോഗിച്ച‌് മണ്ണ് നീക്കി. മണ്ണിനടിയിൽ കുടുങ്ങിയ ഇരുവരെയും പുറത്തെടുത്തു. ഞൊടിയിടയിെലന്നോണം എല്ലാം... ഒരു നിമിഷം പാഴാക്കാതെ, വിളിച്ച് പറഞ്ഞതനുസരിച്ച് ആംബുലൻസുകൾ എത്തുംമുേമ്പ ഇരുവരേയും കയറ്റി പൊലീസ‌് വണ്ടി കുതിച്ചു. ആംബുലൻസ് വഴിയിൽ വെച്ച് കണ്ടപ്പോൾ അതിലേക്ക് മാറ്റി കയറ്റി അവ ആശുപത്രിയിലേക്ക‌് പറന്നു. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരും ഗുരുതരാവസ്ഥയിലാണ്. തൃശൂരിൽ നിന്ന‌് അഗ്നിശമനസേനയും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.