തിരുവമ്പാടി വേല ഇന്ന്​

തൃശൂർ: തിരുവമ്പാടിയിൽ നടക്കുന്ന കളംപാട്ടി​െൻറ സമാപനം കുറിക്കുന്ന വേലമഹോത്സവം ജനുവരി ആറിന് നടക്കും. രാവിലെ ഏ ഴിന് ചതുശ്ശത നിവേദ്യം സമർപ്പിക്കും. എട്ടുമുതൽ അയ്യന്തോൾ ദേവി ഭജൻസി​െൻറ ഭജനാമൃതം, വൈകീട്ട് അഞ്ചുമുതൽ ആറു വെര കൈകൊട്ടികളി, സന്ധ്യക്ക് നിറമാല, ദീപക്കാഴ്ച, പഞ്ചവാദ്യം, നാദസ്വരം എന്നിവക്ക് ശേഷം ഏഴിന് മാസ്റ്റർ തൃപ്രയാർ സംഗമേശൻ തായമ്പക അവതരിപ്പിക്കും. രാത്രി 9.15ന് ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കും. പഞ്ചവാദ്യം കഴിഞ്ഞ്, കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളത്തോടുകൂടി എഴുന്നള്ളിപ്പ് ശ്രീമൂല സ്ഥാനത്തേക്ക് നീങ്ങും. മൂന്ന് മണിയോടെ മേളം കലാശിച്ച്, ഒരാനപ്പുറത്ത് ദേവി ക്ഷേത്രത്തിലേക്ക് മടങ്ങുേമ്പാൾ തിരുവമ്പാടി കോമരത്തോടൊപ്പം, അമ്മയുടെ മകൾ എന്ന സങ്കൽപ്പത്തിൽ ശങ്കരംകുളങ്ങര കോമരവും ഉണ്ടാകും. ക്ഷേത്രത്തിലെത്തി 'കിടാങ്ങളെ' അമ്മയും മകളും ചേർന്ന് അനുഗ്രഹിച്ചതിനുശേഷം 'മകൾ' ശങ്കരംകുളങ്ങരക്ക് മടങ്ങും. ഗുരുതിച്ചടങ്ങോടെയാണ് വേല മഹോത്സവം സമാപിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.