അക്രമം ആർ.എസ്​.എസ്​ നിർദേശപ്രകാരം കോടിയേരി

തിരുവനന്തപുരം: ഹർത്താൽ അക്രമം ആർ.എസ്.എസ് സംസ്ഥാന നേതൃത്വത്തി​െൻറ നിർദേശപ്രകാരമാണെന്ന് സി.പി.എം സംസ്ഥാന സെക്ര ട്ടറി കോടിയേരി ബാലകൃഷ്ണൻ. 20 പാർട്ടി ഒാഫിസുകൾക്കുനേരെ അക്രമം നടത്തി. നേതാക്കളും പ്രവർത്തകരുമായ 15ഒാളം പേർ പരിക്കേറ്റ് ആശുപത്രിയിലാണ്. കടകൾക്കും തൊഴിൽ സ്ഥാപനങ്ങൾക്കുമെതിരെ കല്ല് മാത്രമല്ല, ബോംബും ഉപയോഗിച്ചു. സ്ത്രീകളാണ് കൂടുതൽ ആക്രമിക്കപ്പെട്ടത്. ഇത് ജനങ്ങൾക്കെതിരായ യുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഹർത്താൽ വിജയിപ്പിക്കാൻ ക്വേട്ടഷൻ സംഘത്തെ ഏൽപിക്കുകയാണ് ചെയ്തതെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അഞ്ച് പാർട്ടി ഒാഫിസുകളാണ് തകർത്തത്. മാധ്യമ പ്രവർത്തകർക്ക് നേരെ ഇത്ര അക്രമം നടന്ന മറ്റൊരു ഹർത്താൽ ഉണ്ടായിട്ടിെല്ലന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.