ഡ്രൈവറെ ആക്രമിച്ച സംഘം രണ്ട് വാഹനങ്ങളുടെ ടയറുകൾ കുത്തിക്കീറി നശിപ്പിച്ചു ചാവക്കാട്: ദേശീയപാതയിൽ നിർത്തിയിട ്ട ചരക്ക് ലോറികളുടെ ഡ്രൈവർമാരെ ആക്രമിച്ച ഗുണ്ട സംഘം രണ്ട് വാഹനങ്ങളുടെയും ടയറുകൾ കുത്തിക്കീറി നശിപ്പിച്ചു. ബംഗളൂരുവിൽ നിന്ന് ചരക്കുമായി കൊച്ചിയിലേക്ക് പുറപ്പെട്ട പഞ്ചാബ് സ്വദേശികളായ രേഷം സിങ് (50), നിൽബർ സിങ് (48) എന്നിവരുടെ ഉടമസ്ഥതയിലുള്ളതും അവർ തന്നെ തൊഴിലാളികളുമായ ലോറികളാണ് മൂന്ന് ദിവസമായി ദേശീയ പാതയിലെ അകലാട് ഒറ്റയിനി പെട്രോൾ പമ്പിനു സമീപം ഇതോടെ പെരുവഴിയിലായി. പുതുവത്സര ദിനത്തലേന്നാണ് ഇവർ അകലാട് എത്തിയത്. രേഷം സിങ്ങിെൻറ ലോറി ഒറ്റയിനി പെട്രോൾ പമ്പിെൻറ സമീപത്ത്വെച്ച് ടയർ തകരാറിലായി. ഇതിനിടയിൽ ലോറിയിൽ ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. നാട്ടുകാർ പരിക്കേറ്റയാളെ ചാവക്കാട് ആശുപത്രിയിലെത്തിച്ചു. പിന്നീട് ഇരുപതോളം പേർ രേഷം സിങ്ങിനെ ആക്രമിക്കുകയും താക്കോൽ തട്ടിപ്പറിക്കുകയും ചെയ്തു. ഇത് കണ്ട് തടയാനെത്തിയ നിൽബർ സിങ്ങിനെയും ആക്രമിച്ച് ഇരുവാഹനങ്ങളുടെയും ടയറുകൾ കുത്തിക്കീറി. ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഇവർ പറഞ്ഞു. പരാതിയിൽ വടക്കേക്കാട് പൊലീസ് ശക്തമായ നടപടി എടുത്തില്ലെന്ന് ആരോപണം ഉണ്ട്. സമീപ പെട്രോൾ പമ്പിലെ കാമറകളിൽ ആക്രമികളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. ആശുപത്രിയിൽ കിടക്കുന്നയാളുടെ ആരോഗ്യ നില അറിയാതെ പോകാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. ആശുപത്രിയിൽ കിടക്കുന്നയാൾക്ക് ചികിത്സാ സഹായം നൽകാമെന്ന് ഡ്രൈവർമാർ പറയുന്നുണ്ട്. പെരുവഴിയിലായ ഇവർക്ക് പരിസര വാസികളായ ചിലരാണ് സഹായങ്ങൾ നൽകുന്നത്. വർഷങ്ങളായി കേരളത്തിൽ ചരക്കുകളുമായി വന്നു പോകുന്ന തങ്ങൾക്ക് ഇത്തരം അനുഭവം ആദ്യമാണെന്ന് ഇരുവരും പറയുന്നു. ഫോട്ടോ: ദേശീയപാതയിൽ ആക്രമിക്കപ്പെട്ട ചരക്ക് ലോറി ഡ്രൈവർമാരായ രേഷം സിങ്, നിൽബർ സിങ് എന്നിവർ അകലാട് ഒറ്റയിനിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.