ഹർത്താലിന്​ പിന്തുണ – എ.എൻ.രാധാകൃഷ്ണൻ

തൃശൂർ: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിക്കാൻ ശബരിമല കർമസമിതി നടത്തുന്ന ഹർത്താലിന് ബി.ജെ.പിയുെട പൂർണപിന്തുണെയന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. തൃശൂർ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയെ തകർക്കാൻ ശ്രമിക്കുന്ന പിണറായി ഗുണ്ടയെപ്പോലെയാണ് പെരുമാറുന്നതെന്ന് എ.എൻ.രാധാകൃഷ്ണൻ ആരോപിച്ചു. പൊലീസുകാരുടെ നടുവിൽ നിന്ന് പോര് വിളിക്കുകയാണ് മുഖ്യമന്ത്രി. ഒരുമണിക്കൂർ പോലും ആ പദവിയിൽ തുടരാൻ പിണറായിക്ക് അർഹതയില്ല. വനിതാമതിലിൽ പങ്കെടുത്ത അയ്യപ്പഭക്തരെ സി.പി.എമ്മും സർക്കാറും വഞ്ചിെച്ചന്നും രാധാകൃഷ്ണൻ പറഞ്ഞു. ആചാരലംഘനത്തിന് നേതൃത്വം നൽകിയ കോട്ടയം എസ്.പി. ഹരിശങ്കർ പിണറായിയുടെ ബിനാമിയാണ്. 1200 കോടിയുടെ ആസ്തിയാണ് എസ്.പിയുടെ ഭാര്യയുടെ പേരിലുള്ളത്. ഇതേക്കുറിച്ച് അന്വേഷണം വേണം. ബി.ജെ.പി കേരളത്തിൽ അധികാരത്തിൽ വന്നാൽ 24 മണിക്കൂറിനുള്ളിൽ എ.കെ.ജി സ​െൻറർ പൂട്ടിക്കുമെന്നും രാധാകൃഷ്ണൻ പറഞ്ഞു. ൈകയേറ്റ ഭൂമിയിലാണ് പാർട്ടി ഓഫിസ് പ്രവർത്തിക്കുന്നത്. ജില്ല പ്രസിഡൻറ്എ. നാഗേഷും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.