ദേശീയപാത വികസനം: ഭൂമി ഏറ്റെടുത്തുവെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പച്ചക്കള്ള​െമന്ന്​

ചാവക്കാട്: ദേശീയപാത വികസനത്തിനായി ഭൂരിഭാഗം ഭൂമിയും ഏറ്റെടുത്തുവെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പച്ചക്കള്ളമെന്ന് പ്രവാസി ആക്ഷൻ കൗൺസിൽ പ്രസിഡൻറ് കെ.കെ. ഹംസക്കുട്ടി. എറണാകുളം മൂത്തകുന്നത്ത് ദേശീയപാത സമരസമിതി നേതാക്കളെയും സ്ത്രീകൾ ഉൾെപ്പടെ ഇരുനൂറോളം പേരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ചാവക്കാട് സംഘടിപ്പിച്ച പ്രകടനത്തോടനുബന്ധിച്ച് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരാ​െൻറ ഭൂമിയിൽ ആരാരുമറിയാതെ കല്ലിട്ടതു തന്നെ പൊലീസ് രാജിലൂടെ രൂക്ഷമായ സംഘർഷങ്ങൾക്ക് ശേഷമാണ്. ഹൈവേയിൽ ഉയർന്നു വരുന്ന പ്രതിഷേധപ്പന്തലുകൾ മുഖ്യമന്ത്രിയും സഹപ്രവർത്തകരും പരിഹാരം കണ്ടില്ലെന്നു നടിക്കുകയാണ്. എന്നിട്ടും ഭൂമി ഏറ്റെടുത്തുവെന്ന വാദം തികഞ്ഞ നിരുത്തരവാദിത്തവും ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്ന സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്. വി.സിദ്ധീഖ് ഹാജി അധ്യക്ഷത വഹിച്ചു. എം.പി. ഉണ്ണികൃഷ്ണൻ, സി.ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു. ഉസ്മാൻ അണ്ടത്തോട്, തിരുവത്ര കമറുദ്ധീൻ, ഉമ്മർ, ഇ.എസ്. രാധാകൃഷ്ണൻ, പി.കെ. നൂറുദ്ദീൻ ഹാജി, ഗഫൂർ തിരുവത്ര എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.