ഗുരുവായൂര്‍: നാദബ്രഹ്മോത്സവത്തിെൻറ ഭാഗമായി 50 ലേറെ നാഗസ്വരം-തവില്‍ കലാകാരന്‍മാര്‍ പങ്കെടുത്ത നാഗസ്വരമേള സംഗമവും പഞ്ചരത്‌ന കീര്‍ത്തന വാദനവും അരങ്ങേറി. ക്ഷേത്രസന്നിധിയില്‍ മംഗളവാദ്യ സമര്‍പ്പണത്തിന് ശേഷമായിരുന്നു മേൽപത്തൂർ ഓഡിറ്റോറിയത്തിൽ പഞ്ചരത്‌ന കീര്‍ത്തന വാദനം. തുറവൂര്‍ നാരായണപണിക്കര്‍, ആറന്മുള ശ്രീകുമാര്‍, മുതുകുളം സുശീലന്‍, കാലടി രാജന്‍ (നാഗസ്വരം), ആലപ്പുഴ വിജയകുമാര്‍, അനു വേണുഗോപാല്‍, മധുര ശിവരാമ ഗണേശന്‍ (തവിൽ) തൃപ്പൂണിത്തുറ കൃഷ്ണദാസ്, ഗുരുവായൂര്‍ ശശിമാരാര്‍, പെരിങ്ങോട് സുബ്രഹ്മണ്യന്‍ (ഇടയ്ക്ക) എന്നിവർ നേതൃത്വം നൽകി. ഐ.പി.സി പഠനവേദി വാർഷികം ഗുരുവായൂര്‍: ബ്രഹ്മകുളം ഐ.പി.സി പഠനവേദി 20ാം വാർഷികം കെ.കെ. അബ്ദു സലാം ദാരിമി ഉദ്ഘാടനം ചെയ്തു. എൻ.പി. അമീർ അധ്യക്ഷത വഹിച്ചു. ആർ.ബി. അഫ് ലഹ് ഖിറാഅത്ത് നടത്തി. കെ.വി. ഖാദർ ഹാജി, എൻ.കെ. മുഹമ്മദ് അബ്ദുല്ല മൗലവി, എ.പി. അബ്ദുൽ മജീദ് ഹാജി, അബ്ദു റഹീം അഫ്ദലി, എൻ.ടി. അബൂബക്കർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.വി. ഖാദർ ഹാജി (പ്രസി.), എ.പി. അബ്ദുൽ മജീദ് ഹാജി (വൈസ് പ്രസി.), അബ്ദു റഹീം അഫ്ദലി (സെക്ര.), പി.കെ. ശാഫി, സി. അബു (ജോ. സെക്ര.), പി.എം. ഹംസ (ട്രഷ.). സ്നേഹസ്പർശം പുതുവത്സരാഘോഷം ഗുരുവായൂര്‍: മുതിർന്ന പൗരന്മാരുടെ സംഘടനയായ സ്നേഹസ്പർശത്തിെൻറ പുതുവത്സരാഘോഷം ടെമ്പിൾ സ്റ്റേഷൻ ഇൻസ്പെക്ടർ സി. പ്രേമാനന്ദകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ആർ.വി. അലി അധ്യക്ഷത വഹിച്ചു. റിട്ട. എസ്.പി ആർ.കെ. ജയരാജ്, ഡോ. ആർ.വി. ദാമോദരൻ, ആർ.വി. ഹൈദരലി, നൂറുന്നീസ ഹൈദരലി, പി.പി. വർഗീസ്, കെ.കെ. ശ്രീനിവാസൻ, പ്രഹ്ലാദൻ മാമ്പറ്റ്, ജോസ് ചിറ്റിലപ്പിള്ളി, സുമതി കെ. നായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.