അഷ്​ടപദി തിയറ്റേഴ്സ് മുപ്പതാം വാർഷികം ആഘോഷിച്ചു.

മേത്തല: കൊടുങ്ങല്ലൂർ നഗരസഭയിലെ ശ്രീനഗറിൽ പ്രവർത്തിക്കുന്ന അഷ്ടപദി തിയറ്റേഴ്സ് മുപ്പതാം വാർഷികം വിപുലമായ പരി പാടികളോടെ ആഘോഷിച്ചു. ശനിയാഴ്ച രാവിലെ അഷ്ടപദി പ്രസിഡൻറ് എം.കെ. സഹീർ പതാക ഉയർത്തിയതോടെ രണ്ടുദിവസം നീണ്ട പരിപാടികൾക്ക് തുടക്കമായി. പറവൂർ ഹെൽപ് ഫോർ ഹെൽപ് ലെസ് അവതരിപ്പിച്ച പ്രഥമ ജീവൻരക്ഷാ പഠനക്ലാസ് നഗരസഭ ഉപാധ്യക്ഷ ഹണി പീതാംബരൻ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ എക്സൈസ് വിഭാഗം നേതൃത്വത്തിൽ മയക്കുമരുന്ന് ബോധവത്കരണ പരിപാടിക്കുശേഷം വിവിധ കലാപരിപാടികൾ അരങ്ങേറി. ഞായറാഴ്ച നടന്ന സാംസ്കാരിക സമ്മേളനം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് അഷ്ടപദി തിയറ്റേഴ്സ് സംഭാവനയായി നൽകുന്ന പാലിയേറ്റിവ് വാഹനം ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി. റോഷിന് താക്കോൽ നൽകി എം.എൽ.എ ൈകമാറി. അഷ്ടപദി പ്രസിഡൻറ് എം.കെ. സഹീർ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ, പ്രളയകാല രക്ഷാപ്രവർത്തനങ്ങളിൽ മികവുപുലർത്തിയ വ്യക്തികൾക്ക് ഇ.ടി. ടൈസൺ എം.എൽ.എ പുരസ്കാരങ്ങൾ വിതരണം ചെയ്തു. നഗരസഭ ചെയർമാൻ കെ. ആർ. ജൈത്രൻ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ എ ഗ്രേഡ് നേടിയ കലാ പ്രതിഭകളെയും ആദരിച്ചു. നഗരസഭ പ്രതിപക്ഷനേതാവ് വി.ജി. ഉണ്ണികൃഷ്ണൻ ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് വീൽചെയർ സമ്മാനിച്ചു. സെക്രട്ടറി കെ.ടി. കണ്ണൻ, കൗൺസിലർ അഡ്വ. സി.പി. രമേശൻ, കവി ബക്കർ മേത്തല, രാജേഷ് രാമൻ, ശിൽപി ഡാവിഞ്ചി സുരേഷ്, ട്രഷറർ എം.സി. ഗിരീഷ് എന്നിവർ സംസാരിച്ചു. സമ്മേളനാനന്തരം തൃപ്പൂണിത്തുറ സംഗീത ഭവൻ അവതരിപ്പിച്ച നാദലയം വീണ ഫ്യൂഷൻ പരിപാടി അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.