തൃശൂർ: പ്രളയധനസഹായമായി ജില്ലയിലെ വിവിധ മേഖലകളില്‍ ഗുണഭോക്താക്കള്‍ക്ക് ഇതുവരെ വിതരണം ചെയ്തത് 34.25 കോടി. പ്രളയത് തില്‍ എല്ലാം നഷ്ടപ്പെട്ട 1,25,932 പേര്‍ക്ക് 10,000 വീതം 12.6 കോടിയും പട്ടികജാതിയിൽപെട്ട 14,369 ഗുണഭോക്താക്കള്‍ക്ക് 7.2 കോടിയും കൃഷിനാശം സംഭവിച്ച 22,961 പേര്‍ക്ക് കൃഷിവകുപ്പ് മുഖേന 14.45 കോടിരൂപയും ധനസഹായമായി കലക്ടര്‍ ടി.വി. അനുപമ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ് മുഖേന കര്‍ഷകധനസഹായത്തിനായി 3,500 ഗുണഭോക്താക്കള്‍ക്ക് നാല് കോടി അനുവദിച്ചതായും വിവിധ പഞ്ചായത്തുകളിലെ മൃഗാശുപത്രികള്‍ വഴി തുക വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചതായും കലക്ടര്‍ അറിയിച്ചു. വനിത മതിൽ; വനിത സ്‌കൂട്ടര്‍ റാലി തൃശൂര്‍: വനിത മതിലിെൻറ സന്ദേശവുമായി വനിത സ്‌കൂട്ടര്‍റാലി നടന്നു. ജില്ലയുടെ തെക്കേ അതിര്‍ത്തിയായ പൊങ്ങത്തുനിന്ന് ആരംഭിച്ച റാലി മേയര്‍ അജിത വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രി സി. രവീന്ദ്രനാഥ്, ചാലക്കുടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ഷീജു, യു.പി. ജോസഫ്, കുടുംബശ്രീ കോഓഡിനേറ്റര്‍ കെ.വി. ജ്യോതിഷ്‌കുമാര്‍, ചാലക്കുടി മണ്ഡലംതല ചുമതലകളുള്ള ഡോ ടി.വി. സതീശ്, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചെറുതുരുത്തിയില്‍ നിന്നാരംഭിച്ച റാലി ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. യു.ആര്‍. പ്രദീപ് എം.എല്‍.എ, മുന്‍ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. രാധാകൃഷ്ണന്‍, ഡെപ്യൂട്ടി കലക്ടര്‍ എം.ബി.ഗിരീഷ്, മണ്ഡലതല ചുമതലയുള്ള ഉദ്യോഗസ്ഥ ട്വിങ്കിള്‍ മാഗി, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കാളികളായി. തിരൂരില്‍ കൃഷിമന്ത്രി സന്നിഹിതനായി. തൃശൂര്‍ റൗണ്ട് ചുറ്റി റാലി കടന്നുപോയപ്പോള്‍ മന്ത്രിമാരായ പ്രഫ. സി. രവീന്ദ്രനാഥ്, അഡ്വ. വി.എസ്. സുനില്‍കുമാര്‍ എന്നിവരും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.