കുന്നംകുളം: എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമിച്ച നഗരസഭയുടെ വാതക ശ്മശാനം പൂട്ടി. ബര്‍ണര്‍ തകരാറിലായതിനാൽ ഒരു മാസത്ത ിലധികമായി ഇത് പ്രവർത്തിച്ചിരുന്നില്ല. സംസ്‌കരിക്കാനെത്തിക്കുന്ന മൃതദേഹങ്ങള്‍ തിരിച്ചയക്കുകയാണിപ്പോൾ. മൃതദേഹം കത്തുന്നതിനിടെ ഇളക്കുന്നതിന് വാതില്‍ തുറന്നപ്പോള്‍ തീ പുറത്തേക്ക് വരാന്‍ തുടങ്ങിയതോടെയാണ് അടച്ചിടാന്‍ തീരുമാനിച്ചത്. ബര്‍ണറില്‍ ചൂട് നിലനിര്‍ത്തുന്ന പാളികൾ അടര്‍ന്നുപോയി. രണ്ട് മണിക്കൂറിനുള്ളില്‍ പൂര്‍ണമായും കത്തിതീര്‍ന്നിരുന്ന മൃതദേഹം ബർണർ തകരാറിലായതിനാൽ മൂന്നര മണിക്കൂറിലേറെ സമയമെടുത്താണ് കത്തിത്തീരുന്നത്. ഇതിന് അധികം വാതകവും ഉപയോഗിക്കേണ്ടിവരുന്നു. പൊതുമരാമത്താണോ ആരോഗ്യ വിഭാഗമാണോ കൈകാര്യം ചെയ്യേണ്ടതെന്ന തര്‍ക്കമാണ് നടപടി വൈകാൻ കാരണം. സംസ്‌കാരം കഴിഞ്ഞുള്ള ചാരം പുറത്ത് അലക്ഷ്യമായാണ് തള്ളുന്നത്. മറ്റ് ശ്മശാനങ്ങളില്‍ ചാരം ഇടാൻ പ്രത്യേകം കുഴിയെടുത്ത് സംവിധാനമൊരുക്കിയിട്ടുണ്ട്. മൃതദേഹത്തോടൊപ്പം വരുന്ന റീത്തുകളും മറ്റും സംസ്‌കരിക്കുന്നതിന് വേണ്ട സംവിധാനങ്ങൾ ഇതുവരെ ഒരുക്കിയിട്ടില്ല. നഗരസഭ പരിധിയിലുള്ളവരില്‍ നിന്ന് 2500 രൂപയും പുറത്ത് നിന്നുള്ളവരില്‍ നിന്ന് 3000 രൂപയുമാണ് ഈടാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്‌കരിക്കുന്നതിന് പോര്‍ക്കുളത്തെ ശ്മശാനത്തിലേക്കാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. വാതക ശ്മശാനത്തിെൻറ അറ്റകുറ്റപ്പണികള്‍ക്ക് വാര്‍ഷിക കരാര്‍ നല്‍കാത്തതാണ് തകരാറുകള്‍ പരിഹരിക്കാന്‍ കാലതാമസമെടുക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. കളമശേരിയിലെ കമ്പനി അധികൃതര്‍ എത്തി തകരാറുകള്‍ പരിശോധിച്ചിരുന്നു. അറ്റകുറ്റപ്പണികള്‍ക്ക് 50,000 രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.