തൃശൂർ: പല്ലിശേരിയിലെ ശാന്തിഭവൻ പാലിയേറ്റിവ് ആശുപത്രിയുടെ രണ്ടാം വാർഷികാഘോഷം ഇന്ന് നടക്കും. ഇതിെൻറ ഭാഗമായി ആറ് പുതിയ പദ്ധതികൾ ആശുപത്രിയിൽ തുടങ്ങുമെന്ന് ആശുപത്രി സി.ഇ.ഒ ഫാ. ജോയ് കൂത്തൂർ പത്രസമ്മേളനത്തിൽ പറഞ്ഞു. മുതിർന്നവർക്ക് എൽഡർ വില്ലേജ് അടക്കമുള്ള പദ്ധതികൾക്കാണ് തുടക്കംകുറിക്കുന്നത്. വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം ആർച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. പാലിയേറ്റിവ് ആശുപത്രി പേട്രൺ ഡോ. മോൻസൻ മാവുങ്കൽ അധ്യക്ഷത വഹിക്കും. സി.എൻ. ജയദേവൻ എം.പി മുഖ്യപ്രഭാഷണം നടത്തും. വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രിമാരായ സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ, സിനിമതാരങ്ങളായ മിയ ജോർജ്, ബാലെ, പ്രവാസി മലയാളി ഫെഡറേഷൻ ചെയർമാൻ ജോസ് കാനാട്ട് എന്നിവർ നിർവഹിക്കും. ബിഷപ് ഏലിയാസ് മോർ അത്തനാസിയോസ്, ബിഷപ് മാർ റാഫേൽ തട്ടിൽ, തക്കല ബിഷപ് മാർ രാജേന്ദ്രൻ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തുടങ്ങിയവർ പങ്കെടുക്കും. തൃശൂർ ആസ്ഥാനമായ അഭയം പാലിയേറ്റിവ് കെയറും പ്രവാസി മലയാളി ഫെഡറേഷനും സഹകരിച്ചാണ് ശാന്തിഭവെൻറ സൗജന്യ സാന്ത്വനപരിചരണം വ്യാപിപ്പിക്കുന്നത്. നോ ബിൽ ഹോസ്പിറ്റൽ എന്ന പേരിലാണ് ഹോസ്പിറ്റൽ അറിയപ്പെടുന്നത്. കിടപ്പുരോഗികൾക്ക് സാന്ത്വന പരിചരണം, ചികിത്സ, മരുന്ന്, കൂട്ടിരിപ്പുകാർക്ക് ഉൾപ്പെടെ ഭക്ഷണം തുടങ്ങിയവയെല്ലാം ആശുപത്രിയിൽ സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.