ഏനാമാവ്: കൃഷിക്ക് ശുദ്ധജലം എത്തിക്കുക, നെൽകൃഷിയെ ഉപ്പ് വെള്ളത്തിൽ നിന്നും രക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച ്ച് ഏനാമാവ് -മുല്ലശ്ശേരി മേഖല കോൾപടവ് കോഒാഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകർ രാപകൽ സമരം തുടങ്ങി. ഏനാമാക്കൽ റഗുലേറ്ററിനു സമീപമുള്ള നെഹ്റു പാർക്കിൽ നടക്കുന്ന സമരം കോൾ കർഷക സംഘം ജില്ല പ്രസിഡൻറ് കെ.കെ. കൊച്ചുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. കോ ഒാഡിനേഷൻ കമ്മിറ്റി ചെയർമാൻ പി. പരമേശ്വരൻ അധ്യക്ഷനായി. മുരളി പെരുനെല്ലി എം.എൽ.എ, വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് രതി എം. ശങ്കർ, മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് എ.കെ. ഹുസൈൻ, കോൾ കർഷക സംഘം ജില്ല സെക്രട്ടറി എൻ.കെ. സുബ്രഹ്മണ്യൻ, ട്രഷറർ കെ.എ. ജോർജ്, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് പി.കെ. രാജൻ, സുധീഷ് മേനോത്ത് പറമ്പിൽ, കെ.പി. ആലി, വിവിധ പടവ് കമ്മിറ്റി ഭാരവാഹികളായ ഉണ്ണികൃഷ്ണൻ, ഇ.ഡി. യേശുദാസ്, രവി അമ്പാട്ട്, ജോർജ് പണ്ടൻ, ആർ.എസ്. അബ്ദുട്ടി, ഇ.ഡി. സണ്ണി എന്നിവർ സംസാരിച്ചു. കണ്ടശാങ്കടവ് പ്രഫ. മുണ്ടശ്ശേരി സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർഥികൾ പിന്തുണയുമായി സമരപന്തലിൽ എത്തി. നൂറുകണക്കിന് കർഷകരാണ് സമരത്തിൽ പങ്കെടുക്കുന്നത്. ഏനാമാക്കൽ റഗുലേറ്റർ ഫേസ് കനാലിൽ നിലവിൽ 20 സെൻറിമീറ്ററിൽ താഴെയാണ് വെള്ളത്തിെൻറ ലെവൽ ഇത് 80 സെൻറിമീറ്റർ ഉയർന്നാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന് കോ ഒാഡിനേഷൻ ചെയർമാൻ പി. പരമേശ്വരൻ പറഞ്ഞു. പതിനായിരം ഏക്കർ നെൽകൃഷിയാണ് ഉപ്പ് ഭീഷണിയെ തുടർന്ന് പ്രതിസന്ധി നേരിടുന്നത്. ഇതിനിടെ അടാട്ട്, പറപ്പൂർ മേഖലയിൽ വെള്ളമെത്താത്തത് പ്രശ്നം വീണ്ടും രൂക്ഷമാക്കിയിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.