തൃശൂർ: കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറായിരുന്ന വർഗീസ് പുത്തനങ്ങാടി സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി പാനലിൽ സ്ഥാനാർഥിയായി മത്സരിക്കുന്നതിനാൽ അദ്ദേഹത്തെ ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ പ്രാഥമിക അംഗത്വത്തിൽ നിന്നും കെ.പി.സി.സി പുറത്താക്കിയതായി ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ അറിയിച്ചു. പിണറായി ഭരണം വൈസ്രോയ് ഭരണത്തിന് തുല്യം-അനിൽ അക്കര എം.എൽ.എ തൃശൂർ: പ്രളയക്കെടുതിയിൽ അകപ്പെട്ട് സർവതും നഷ്ടപ്പെട്ട പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് സർക്കാർ ആനുകൂല്യം നൽകാത്തതിൽ പ്രതിഷേധിച്ച് ജില്ല ദലിത് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ എസ്.സി, എസ്.ടി ഒാഫിസിന് മുന്നിൽ ധർണ നടത്തി. പട്ടിക വിഭാഗക്കാരന് വീട് വെച്ച് കൊടുക്കാൻ തയാറാകാത്ത മുഖ്യമന്ത്രിയുടെ മനോഭാവം ബ്രിട്ടീഷ് വൈസ്രോയ്മാർക്ക് തുല്യമാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത അനിൽ അക്കര എം.എൽ.എ പറഞ്ഞു. ജില്ല പ്രസിഡൻറ് സി.എസ്. ഗണപതി അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പി.എ. മാധവൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി എൻ.കെ. സുധീർ, ഡി.സി.സി ഭാരവാഹികളായ രാജേന്ദ്രൻ അരങ്ങത്ത്, കെ.വി. ദാസൻ, ടി.എ. രാധാകൃഷ്ണൻ, കല്ലൂർ ബാബു, സുനിൽ ലാലൂർ, എം.ജി. ചന്ദ്രൻ, രാജു ഒളരിക്കര, ശിവരാമൻ മുണ്ടൂർ, പി.എസ്. വാസു, ശിവാനന്ദൻ പാറമേൽ, തുടങ്ങിയവർ സംസാരിച്ചു. പ്രഭനൻ കല്ലൂർ സ്വാഗതവും ബാബു തളിക്കുളം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.