വടക്കാഞ്ചേരി: സ്റ്റാർട്ട് അപ്പ് സംരംഭങ്ങളിലൂടെ സ്വയം തൊഴിൽ മേഖലയിൽ മുന്നേറ്റം സൃഷ്ടിച്ച് 1,000 ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ നഗരസഭ വികസന സെമിനാറിൽ നിർദേശം. ഇതിന് സബ്സിഡിയായി 20 ലക്ഷം രൂപയും, വനിത ഘടക പദ്ധതികൾക്കായി 10 കോടി രൂപയും, പട്ടിക - ജാതി വികസന പദ്ധതികൾക്കായി മൂന്ന് കോടി രൂപയും പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്. കേബിൾ ടി.വി. ഓപ്പറേറ്റർമാരുടേയും വ്യാപാരി വ്യവസായികളുടേയും സഹായത്തോടെ നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ നിരീക്ഷണ കാമറകൾ, വൈഫൈ ദിശാബോർഡുകൾ സ്ഥാപിക്കുന്നതിന് നാല് കോടി രൂപയും വകയിരുത്തി. നഗരസഭ കെട്ടിട നിർമാണത്തിന് അഞ്ച് കോടി, സാംസ്കാരിക സമുച്ചയം- ഒരു കോടി, വടക്കാഞ്ചേരി പുഴയും അനുബന്ധമായ 11 തോടുകളും അളന്ന് തിട്ടപ്പെടുത്താൻ ഒരു കോടി രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്. വികസന സെമിനാർ ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ആർ. അനൂപ് കിഷോർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എൻ.കെ. പ്രമോദ്കുമാർ, ജയ പ്രീത മോഹൻ, ലളിത, പ്രതിപക്ഷ നേതാവ് കെ. അജിത്കുമാർ, സിന്ധു സുബ്രഹ്മണ്യൻ, എസ്.എ എ. ആസാദ്, ചന്ദ്രമോഹൻ കുമ്പളങ്ങാട്, നഗരസഭ സെക്രട്ടറി കെ.എം. മുഹമ്മദ് അനസ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.