തിരക്കിലമർന്ന് വടക്കുന്നാഥൻ

തൃശൂർ: ധനുമാസത്തിലെ തിരുവാതിര ആഘോഷിച്ചു. ശ്രീ വടക്കുന്നാഥനിൽ ഞായറാഴ്ച പുലർച്ചെ നാലിന് നെയ്യാട്ടത്തിന് ശേഷം വടക്കുന്നാഥ‍​െൻറ നമസ്കാരമണ്ഡപത്തിൽ ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണ‍​െൻറ നേതൃത്വത്തിൽ 11 വൈദീകരോടെ ശ്രീ രുദ്രജപം നടത്തി. ഒമ്പതോടെ മന്ത്രപൂരിതമായ നെയ്യ് വടക്കുന്നാഥന് അഭിഷേകം ചെയ്തു. ശ്രീപാർവതിക്ക് പുഷ്പാഭിഷേകവും നടത്തി. തിരുവാതിരയിലെ പ്രത്യേക ചടങ്ങുകളും തിരുവാതിര നോറ്റവരുമായി വൻ ഭക്തജന തിരക്കിലായിരുന്നു വടക്കുന്നാഥ ക്ഷേത്രം. പതിനൊന്നോടെ ഗോതമ്പ് കഞ്ഞി, പുഴുക്ക്, കൂവ പായസം എന്നിവയടങ്ങിയ തിരുവാതിര വിഭവങ്ങളുള്ള പ്രസാദ ഊട്ടിന് ആയിരങ്ങളാണ് പങ്കെടുത്തത്. വൈകീട്ട് കരിക്ക് അഭിഷേകവും, ലക്ഷദീപം തെളിയിക്കലും, നിറമാല, ചുറ്റുവിളക്ക് എന്നിവയും നടന്നു. ആതിരോത്സവ വേദിയിൽ കൈകൊട്ടികളികളും അവതരിപ്പിച്ചു. വരുന്ന മൂന്ന് തിങ്കളാഴ്ചകളിലും പ്രതിവിധി നെയ്യാട്ടമുണ്ടാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.